
കോട്ടയം : കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ അനുസ്മരിച്ചു കൊണ്ട് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത സഹകാർമികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി റവ. ഫാ.ഡോ. എം. ഒ ജോൺ , പരിശുദ്ധ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി റവ.ഫാ.സെക്രട്ടറി തോമസ് പി.സഖറിയാ ,അരമന മാനേജർ റവ.ഫാ. എം. കെ കുര്യൻ , വൈദികർ ഉൾപ്പെടുന്ന വിശ്വാസി സമൂഹവും പങ്കെടുത്തു.