പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 56-ാം ഓര്‍മ്മപ്പെരുന്നാളിന് പാമ്പാടി ദയറായില്‍ കൊടിയേറി. അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 4നും 5നുമാണ് പ്രധാന പെരുന്നാള്‍. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.
4ന് 6.30ന് പാമ്പാടി സെന്റ് ജോണ്‍സ് കത്തിഡ്രലില്‍ നിന്നും വാഹനങ്ങളില്‍ ദയറായിലേക്ക്
റാസ. ദയറായില്‍ നടത്തുന്ന സന്ധ്യാനമസ്ക്കാരത്തിനു പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അനുസ്മരണ പ്രസംഗം. 5ന് പുലര്‍ച്ചെ 5 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന. തുടര്‍ന്ന പ്രസംഗം, പ്രദിക്ഷിണം, ശൈഹ്ലീക വാഴ്വ്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്കു പെരുന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്രമീകരണമുണ്ട്. പെരുന്നാള്‍ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ദയറായുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ഉണ്ടായിരിക്കും.