
കോട്ടയം: വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു. രാജ്യത്തെ അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തിന് സ്വാഭാവിക നീതിയും യുക്തമായ ചികിത്സയും നിഷേധിക്കപ്പെട്ടു. തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ രോഗാവസ്ഥയും വാര്‍ദ്ധക്യവും പരിഗണിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടത് ഞെട്ടലുളവാക്കുന്നതാണെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.