പത്തനംതിട്ട : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ അപകടകരമാംവിധം വർധിച്ച് വരുകയാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ബ്രൂവറികൂടി അനുവദിച്ച് മദ്യമൊഴുക്കുന്നത് ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരം നടപടികൾ ആശ്വാസ്യമല്ല. ഈ സമൂഹത്തെ മദ്യമൊഴുക്കി നശിപ്പിക്കരുത്.ഈ സമൂഹം ഈശ്വര സന്നിധിയിൽ പ്രകാശത്തോടെ ജീവിക്കേണ്ടവരാണ്. അവരെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ സാധ്യമല്ലെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108 മത് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.