പരുമല: അനീതി നിറഞ്ഞ സാമൂഹിക ഘടനയില്‍ സത്യത്തിന്റെയും നീതിയുടെയും സന്ദേശത്തിന്റെ പ്രചാരകനായിരുന്നു പരുമല തിരുമേനി എന്ന് ചലച്ചിത്ര പിന്നണി ഗായകന് കെ.ജി. മാര്‍ക്കോസ് പറഞ്ഞു. ഭൗതികതയെ ആത്മ നിയന്ത്രണത്തോടെ അതിജീവിച്ച അദ്ദേഹം ലളിത ജീവിതത്തിന്റെ മാതൃകയും ആയിരുന്നു.
ഗ്രീഗോറിയന് പ്രഭാഷണ പരമ്പരയില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെ അതിരുകള്‍ വ്യാപിപ്പിച്ച മഹത് വ്യക്തിത്വമാണ് പരുമല തിരുമേനി എന്ന്
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ദൈവ സ്നേഹം ചുരുങ്ങുമ്പോള്‍ സങ്കുചിതത്വവും വിദ്വേഷവും വളര്‍ത്തും.
കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍ , അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി. മാനേജര്‍ ഫാ. വൈ. മത്തായിക്കുട്ടി, ഫാ.ബിജു പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.