കോട്ടയം: പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭ മെറിറ്റ് ഈവനിംഗ് നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 2500-ല്‍ പരം പ്രതിഭകളെയാണ് അനുമോദിക്കുന്നത്.
ഒക്ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം 1 മണിക്ക് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് അസ്സോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.