കോട്ടയം: ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര് ദയറാ അങ്കണത്തിലെ തോമാ മാര് ദീവന്നാസ്യോസ് നഗറില് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് യോഗസ്ഥലത്ത് ഡോ. യാക്കോബ് മാര് ഐറേനിയോസ് മെത്രാപ്പോലീത്താ പ്രസിദ്ധീകരിച്ചു.അഡ്വ. ബിജു ഉമ്മന്, പത്തനാപുരം മൗണ്ട് താബോര് ദയറാ സെക്രട്ടറി ഫാ. ബെഞ്ചമിന് മാത്തന് എന്നിവര് സന്നിഹിതരായിരുന്നു. ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mosc.in) ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അസോസിയേഷന് ലിസ്റ്റ് സംബന്ധിച്ച് പരാതികള് മെയ് 23-ന് മുമ്പായി അറിയിക്കണം. mosctribunal2022@gmail.com എന്ന മെയില് ഐഡിയില് പരാതികള് അയക്കാവുന്നതാണ്. ഡോ. യാക്കോബ് മാര് ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില് മെയ് 24, 27, 28, ജൂണ് 1, 24, ജൂലൈ 20 എന്നീ തീയതികളില് ട്രിബ്യൂണല് യോഗം ചേര്ന്ന് പരാതികള് തീര്പ്പാക്കും. അന്തിമ ലിസ്റ്റ് ജൂലൈ 4-ന് പ്രസിദ്ധീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി നാലായിരത്തോളം പ്രതിനിധികള് യോഗത്തില് പങ്കെടുക്കും. വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, അസോസിയേഷന് മാനേജിങ് കമ്മറ്റി അംഗങ്ങള് എന്നിവരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗത്തില് തെരഞ്ഞെടുക്കുമെന്ന് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന് അറിയിച്ചു.
Download Link https://mosc.in/downloads/malankara-association-2022-2027