കോലഞ്ചേരി: 1653 ജനുവരി 3 ലെ ചരിത്രപ്രസിദ്ധമായതും വിദേശമേല്‍ക്കോയ്മയ്ക്കെതിരെ നടന്ന പ്രഥമ മുറ്റേവുമായ കൂനന്‍കുരിശു സത്യത്തിനു ശേഷം മാര്‍ത്തോമ്മ മെത്രാന്മാര് എന്ന സ്ഥാനപ്പേരിലുള്ള തദ്ദേശിയരായ മെത്രാന്മാര് ആയിരുന്നു മലങ്കര സഭയുടെ ഭരണ നിര്‍വ്വഹണം നടത്തിയിരുത്. ആ ശ്രേണിയില്‍ 1808 മുതല്‍ 1809 വരെ ഭരണം നടത്തിയിരുന്ന മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്നു ഏഴാം മാര്‍ത്തോമ്മ (മാര്‍ത്തോമ്മ ഏഴാമന്).
പാലായ്ക്ക് സമീപം കുറിച്ചിത്താനം എന്ന സ്ഥലത്ത് പകലോമറ്റം പള്ളിവടക്കേടത്ത് കുടുംബത്തില്‍ ജനനം. മാത്തന് എായിരുന്നു പേര്. വളരെ ചെറുപ്പത്തിലെ ശെമ്മാശനും തുടർന്നു വൈദികനുമായ മാത്തന് കത്തനാര്ക്കും കായംകുളം പീലിപ്പോസ് കത്തനാര്ക്കും ഒരുമിച്ച് ചെങ്ങൂര്‍ പള്ളിയില്‍ വച്ച് 1794 ഏപ്രില്‍ 17 ന് മാര്‍ത്തോമ്മ ആറാമന്‍ (ദീവാസിയോസ് ഒന്നാമന്) റമ്പാന് സ്ഥാനം നല്കി. തുടർന്ന് 1796 മെയ് 5 ന് മാത്തന് റമ്പാനെ, മാര്‍ത്തോമ്മ ഏഴാമന് എന്ന പേരില്‍ മാര്‍ത്തോമ്മ ആറാമന്‍ മെത്രാനായി വാഴിച്ചു.
1808 ഏപ്രില്‍ 8 ന് മാര്‍ത്തോമ്മ ആറാമന്‍ കാലം ചെയ്തതിനെത്തുടർന്ന് മാര്‍ത്തോമ്മ ഏഴാമന് മലങ്കര സഭയുടെ ഭരണ സാരഥ്യം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ കാലത്താണ് മൂവായിരം പൂവരാഹന്‍ (10500 രൂപ) എട്ട് ശതമാനം പലിശയ്ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ സ്ഥിര നിക്ഷേപമായി ഇടുന്നത് (1808 ഡിസംബര്‍ 1 ന്). ഇതില്‍ നിന്നു ലഭിക്കു പലിശ ധര്‍മ്മവിഷയങ്ങള്‍ക്ക് ഉപയോഗിക്കുവാനാണ് തീരുമാനിച്ചിരുത്. ഈ സ്ഥിര നിക്ഷേപ തുകയാണ പിന്നീട് ”വട്ടിപ്പണം” എന്ന പേരില്‍ അറിയപ്പെട്ടിരുത്. കണ്ടനാട് ആസ്ഥാനമാക്കി ഭരണം നിര്‍വ്വഹിച്ചിരുന്ന ഏഴാം മാര്‍ത്തോമ്മ 1809 ജൂലായ് 4 ന് കണ്ടനാട് പള്ളിയില്‍ വച്ച് കാലം ചെയ്തു. തുടർന്ന് കോലഞ്ചേരി പള്ളിയില്‍ കബറടക്കം ചെയ്തു.
മാര്‍ത്തോമ്മ ഏഴാമന്റെ ഓര്‍മ്മ ദിനം ആചരിക്കാറുണ്ടെങ്കിലും, പിന്നീട്, വഴക്കിലും കേസിലും അകപ്പെട്ട കോലഞ്ചേരി പള്ളിയില്‍ മാര്‍ത്തോമ്മ ഏഴാമനെ അടക്കിയിരുന്ന സ്ഥലം കാലക്രമേണ വിസ്മൃതിയിലാണ്ടുപോയി. എങ്കിലും ജോസഫ് മാര്‍ പക്കോമിയോസ് തിരമേനി എഴുതിയ ”മുറിമറ്റത്തില്‍ ബാവ, മലങ്കരയിലെ ഒന്നാം കാതോലിക്ക” എന്ന ഗ്രന്ഥത്തില്‍, ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്:
”ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുത് പഴയ കോലഞ്ചേരി പള്ളിയുടെ വടക്ക് വശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്തായിരുന്നു”.
ഇത് സ്ഥിരീകരിക്കത്തക്കവണ്ണം, അവിടെയുണ്ടായിരു ഒരു ശവകുടീരത്തെപ്പറ്റിയും അതില്‍ സ്ഥാപിച്ചിരുതായ കരിങ്കല്‍ ശിലാപാളിയെപ്പറ്റിയും ഇടവകയിലെ പ്രായമായവര്‍ പറയാറുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇതിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കോലഞ്ചേരി പള്ളിയുടെ മുറ്റത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുതിനിടയില്‍ ഈ ഭാഗത്ത് മണ്ണു മാറ്റിയപ്പോള്‍, വെട്ടുകല്ലില്‍ വെട്ടിയുണ്ടാക്കിയ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറയും അതില്‍ തിരുശേഷിപ്പുകളായി ഏതാനും അസ്ഥിക്കഷണങ്ങളും അതിനോട് ചേർന്ന് കബറടക്ക സമയത്ത് മൃതശരീരത്തില്‍ ഇട്ടുമൂടാറുള്ള കുന്തിരിക്കവും കുറച്ച് ലഭിച്ചു. (മേല്പ്പട്ടക്കാരെ അടക്കം ചെയ്യുമ്പോള്‍ കുന്തിരിക്കം ഇട്ട് മൃതശരീരം മൂടു പതിവാണ് ഉള്ളത്) തുടർന്ന്, അവിടെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്തി തിരുശേഷിപ്പ് അടക്കം ചെയ്തു. കബറിന്റെ പുനരുദ്ധാരണ പണികള്‍ ആരംഭിക്കുകയും ചെയ്തു.