അനുശോചിച്ചു

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് സി. ജെ യേശുദാസിന്റെ നിര്യാണത്തില്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അനുശോചിച്ചു. സര്‍ഗ്ഗവാസനയിലൂടെ സമൂഹത്തിന്റെ കണ്ണ് തുറപ്പിച്ച പ്രതിഭാശാലിയായിരുന്നു സി. ജെ യേശുദാസ്. പൊതുസമൂഹത്തിന്റെ  ചിന്തകളില്‍ കാലിക പ്രസക്തിയുളള വിഷയങ്ങളെ  കാര്യക്ഷമമായി വരച്ചുകാട്ടുവാന്‍  അദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിഞ്ഞു. കലാ സാഹിത്യ ലോകത്തിന് അദ്ദേഹത്തിന്റെ  നിര്യാണം തീരാനഷ്ടമാണെന്നും അഡ്വ. ബിജു ഉമ്മന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.