ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ പുതിയ നിയമ നിർമ്മാണത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോടതി വിധിയിലൂടെ രൂപപ്പെട്ട സമാധാന അന്തരീക്ഷം തകർക്കുന്നതിനുളള ബോധപൂർവ്വമായ ശ്രമം ഉപേക്ഷിക്കണമെന്ന് പ്രതിഷേധ പ്രമേയത്തിലൂടെ സഭാമക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തെ തച്ചുടക്കുന്ന പ്രവണതയ്ക്ക് സർക്കാർ മുതിരുകയില്ല എന്നാണ് വിശ്വാസമെന്ന് മാധ്യമ വിഭാഗം അദ്ധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു.