ഔഗേന്‍ റമ്പാന്‍ അന്തരിച്ചു

റാന്നി: ഹോളി ട്രിനിറ്റി ആശ്രമം മുന്‍ സുപ്പീരിയറും പരുമല സെമിനാരി മുന്‍ മനേജരുമായിരുന്ന ഔഗേന്‍ റമ്പാന്‍ (61) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച രണ്ട് മണിക്ക് ആശ്രമം സെമിത്തേരിയില്‍.  തിരുവനന്തപുരം, തുമ്പമണ്‍ ഭദ്രാസനങ്ങളിലെ വിവിധ പളളികളില്‍ വികാരിയായിരുന്നു.  തിരുവനന്തപുരം ഉളളൂര്‍ അരമന മാനേജരായും ഇടുക്കി ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓമല്ലൂര്‍ വടക്കേടത്ത് പരേതനായ സ്‌കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകനാണ്.  സഹോദരങ്ങള്‍ : കുഞ്ഞുമോള്‍, ജോണ്‍സ്‌കറിയാ, മേരിക്കുട്ടി ജോര്‍ജ്, പരേതനായ ടി.എസ്. ചെറിയാന്‍.