പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനിലയില്‍ പുരോഗതി

കോട്ടയം: പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയെങ്കിലും അണുബാധയുണ്ടാകാനുളള സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്നു സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് അറിയിച്ചു.