കേരള സർക്കാരിന് പ്രതീക്ഷകൾ നിറഞ്ഞ ആശംസ -ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറസ്

കോട്ടയം : ബഹു.  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിൽ നിലവിൽ വന്നിരിക്കുന്ന കേരള സർക്കാരിന് മലങ്കര ഓർത്തഡോക്സ് സഭയുടെ ആശംസകൾ നേരുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത അറിയിച്ചു. പ്രതിസന്ധികളുടെ നടുവിൽ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിച്ച് കേരളത്തെ നയിച്ച മുൻ സർക്കാരിനോടുള്ള നന്ദിപ്രകടനവും ജനത്തിന്റെ അംഗീകാരവുമാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ തുടർ ഭരണം.
ബഹു. മുഖ്യമന്ത്രിയുടെ തുടർഭരണത്തിന്റെ ആരംഭം ശുഭകരവും ഏവർക്കും സന്തോഷം പകരുന്നതുമാണ്. നവദർശനങ്ങളോടും ക്രിയാത്മക വീക്ഷണങ്ങളോടും പുനർജനിച്ചിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ കേരളത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപിൽ  ഭാരതത്തിന്റെ തിലകക്കുറിയാക്കി മാറ്റട്ടെ എന്ന് ആശംസിക്കുന്നു. ശുഭകരമായ ആരംഭം സംസ്ഥാനത്തിന്റെ മുഴുവൻ വിജയമായി കാണുന്നു. സത്യപ്രതിജ്ഞയ്ക്കു  ശേഷമുള്ള ആദ്യപ്രഖ്യാപനങ്ങൾ തന്നെ കേരള ജനതയെ പ്രതീക്ഷയിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നു.  ആശംസകൾ നേരുന്നു….