നോമിനേഷൻ തീയതി അവസാനിച്ചു

കോട്ടയം: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 14ന് പരുമലയിൽ ചേരുന്ന  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി അവസാനിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയ്ക്കുവേണ്ടി മാത്രമെ നോമിനേഷൻ  ലഭിച്ചിട്ടുള്ളൂ. സഭാ മാനേജിംഗ് കമ്മിറ്റിയും അദ്ദേഹത്തെ നാമനിർദേശം ചെയ്തിരുന്നുവെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.