പരിശുദ്ധ കാതോലിക്കാ ബാവയുടെ മെത്രാഭിഷേക വാർഷികം

പരുമല :  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്  ദ്വിതീയൻ കാതോലിക്കാ ബാവായുടെ 36-ാം മെത്രാഭിഷേക വാർഷിക ദിനത്തോടനുബന്ധിച്ചു  ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ ചാപ്പലിൽ  വി. കുർബ്ബാന അർപ്പിച്ചു.

വി.കുർബാനാനുഭവത്തെ തുടർന്ന് പരിശുദ്ധ ബാവ  കേക്ക് മുറിച്ചു.  കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും  അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്നും പരുമല ആശുപത്രി സി.ഇ.ഒ  ഫാ. എം. സി. പൗലോസ് അറിയിച്ചു.