പരിശുദ്ധ കാതോലിക്കാ ബാവാ നിത്യപ്രചോദനം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു നിത്യപ്രചോദനമായി തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചന സന്ദേശത്തില്‍ പറ ഞ്ഞു. ബാവായുടെ വിയോഗത്തില്‍ അമേരിക്കന്‍ ജനതയുടെയും സര്‍ക്കാരിന്റെയും പേരില്‍ താനും ഭാര്യ ജില്ലും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും ബൈഡന്‍ അറിയിച്ചു.

സാമൂഹിക നീതിക്കും വംശീയ സമത്വത്തിനും വ്യക്തിയുടെ അന്തസ്സിനും വേണ്ടി നില കൊണ്ട കരുത്തുറ്റ ശക്തിയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ഓര്‍ത്തഡോക്സ് സഭയുടെ പുനരുജ്ജീവന ശ്രമങ്ങളിലും മനുഷ്യാവ കാശങ്ങള്‍ക്കും സിവില്‍ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടതിലെ അര്‍പ്പണ മനോഭാത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ നേതൃമികവും ആര്‍ജവവുമാണ്.- ബൈഡന്‍ പറഞ്ഞു്.