പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ (2021 ഒക്‌ടോബർ 26) 2 പി.എം.ന് കൊടിയേറും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും . തുടർന്ന് 3ന് തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകും . 6ന് സന്ധ്യാനമസ്‌കാരം 7ന് കൺവൻഷൻ പ്രസംഗം ഫാ. ഡോ.കുര്യൻ ദാനിയേൽ നിർവഹിക്കും.
27ന് രാവിലെ 7.30ന് അഭി.ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ. മത്തായി OIC ധ്യാനം നയിക്കും. 2 പി.എം.ന് പരിസ്ഥിതി സമ്മേളനം നടത്തപ്പെടും. അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നയ്ക്കാട് മുഖ്യ സന്ദേശം നടത്തും. 4 ന് ഗ്രിഗോറിയൻ പ്രഭാഷണം നടത്തപ്പെടും. പ്രൊഫ. മധു ഇറവങ്കര പ്രഭാഷണം നിർവഹിക്കും. 6ന് സന്ധ്യാനമസ്‌കാരം 7ന് ഫാ. ജിജു ജോൺ കൺവൻഷൻ പ്രസംഗം നടത്തും.
28ന് 7.30ന് ഫാ.ഡോ.എം.ഒ.ജോൺ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ധ്യാനം ഫാ.സോളു കോശി രാജു നയിക്കും. 4 ന് ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. . 6ന് സന്ധ്യാനമസ്‌കാരം 7 മണിക്ക് ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് പ്രസംഗം നടത്തും.
29ന് രാവിലെ 6ന് അഭി അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ചാപ്പലിലും 7.30-ന് അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 10.30-ന് അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തും. 4 ന് ഡോ. വിനിൽ പോൾ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം .7ന് ഫാ. ലൈജു മാത്യു കൺവൻഷൻ പ്രസംഗം നടത്തും.
30ന് 07.30ന് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കുന്നു. 10.30ന് ഫാ.തോമസ് ജോർജ്ജ് ധ്യാനപ്രസംഗം നടത്തും. 2ന് യുവജനസംഗമം ഉണ്ടായിരിക്കുന്നത്. ബഹു.മന്ത്രി ശ്രീ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീ. ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തും. 4ന് ഗ്രിഗോറിയൻ പ്രഭാഷണത്തിന് ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിയുമായ ശ്രീമദ് ധർമ തീർത്ഥർ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം 7ന് വെരി. റവ.മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ കൺവൻഷൻ പ്രസംഗം നടത്തും.
31ന് 6ന് അഭി ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ചാപ്പലിലും 8.30-ന് അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 2.30ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ശ്രീ.ഉമ്മൻ ചാണ്ടി ധനസഹായം വിതരണോദ്ഘാടനം നിർവഹിക്കും. 4 മണിക്ക് കെ.ജി. മർക്കോസ് ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.6ന് സന്ധ്യാനമസ്‌കാരം. 7ന് കൺവൻഷൻ പ്രസംഗം ഫാ.സാം കാഞ്ഞിക്കൽ നിർവഹിക്കും.
നവംബർ 1 ന് 7.30 ന് അഭി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ.ഡോ.റെജി ഗീവർഗീസ് ധ്യാനപ്രസംഗം നടത്തും. 3ന്്തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനംപരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 6ന് പരിശുദ്ധ കാതോലിക്കാ ബാ വായുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്‌കാരം. , 7ന് അഭി. ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ സന്ദേശം നൽകും. 8 മണിക്ക് ശ്ലൈഹിക വാഴ്‌വ് 8.15ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ.
2-ാം തീയതി 3 മണിക്ക് പള്ളിയിൽ അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും 6ന് ചാപ്പലിൽ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത വി.കുർബ്ബാന അർപ്പിക്കും. 8.30ന് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന . , തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്‌വും. 2ന് റാസ, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാൾ സമീപിക്കും.
സർക്കാർ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുമായിരിക്കും ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകളും അതിനോടനുബന്ധിച്ചുള്ള മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത് എന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസും അറിയിച്ചു.