പരിശുദ്ധ ബാവായുടെ നിര്യാണം: സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം:  മലങ്കര ഓർത്തഡോക്‌സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മതപുരോഹിതനായിരുന്നു അദ്ദേഹമെന്ന് സുരേന്ദ്രൻ പറഞ്ഞു.

അദ്ദേഹത്തിന്റെ നിര്യാണം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്. സഭാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.