പരുമല തിരുമേനി സമൂഹത്തില്‍ സമഗ്രവികസനം നടപ്പാക്കിയ നവോത്ഥാന നായകന്‍: ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: വിദ്യാഭ്യാസ വെളിച്ചം പകര്‍ന്ന് സമൂഹത്തില്‍ സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയ നവോത്ഥാന നായകനാണ് പരുമല തിരുമേനി എന്ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും പരുമല തിരുമേനി പകര്‍ന്ന വിമോചന പാരമ്പര്യം ഏറ്റെടുക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു.

ജാതിഘടനയും ആചാരവും സൃഷ്ടിച്ച ജീര്‍ണ്ണതയെ അതിജീവിച്ച് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുവാന്‍ പരുമല തിരുമേനിക്ക് കഴിഞ്ഞു എന്ന് സാമൂഹിക ചരിത്രകാരന്‍ ഡോ.വിനില്‍ പോള്‍ പറഞ്ഞു. ജാതഭേദമെന്യേ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തുന്നതിനും അംഗീകരിക്കുന്നതിനും പരുമലതിരുമേനി നടത്തിയ പ്രഭാഷണങ്ങളും പരിശ്രമങ്ങളും കേരളചരിത്രത്തിലെ സുവര്‍ണരേഖയാണെന്നും അദ്ദേഹം പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, ഫാ.മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.