പ്രതികൂലസാഹചര്യങ്ങളെ യും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണം: ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്

ധാര്മിക ബോധത്തിന്റെ അധപ്പതനവും മൂല്യത്തകര്ച്ചയും അരക്ഷിതാവസ്ഥയും മോഹഭംഗവും കണ്ട് പകച്ചുനില്ക്കുന്ന ആധുനിക തലമുറയെ കൈപിടിച്ചുയര്ത്തി സമൂഹത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പുതിയ പനഥാവില് കൂടി നയിക്കുവാന് വിദ്യാര്ഥികള്ക്ക് കഴിയട്ടെ എന്ന് പരി. ബസേലിയോസ് മാര്ത്തോമാ മാത്യൂസ് തൃതിയന് കാതോലിക്കാ ബാവാ അഭ്യര്ത്ഥിച്ചു . പരുമലയില് നടന്ന മാര് ഗ്രീഗോറി യോസ് ഓര്ത്തഡോക്‌സ് ക്രിസ്ത്യന് വിദ്യാര്ത്ഥി പ്രസ്ഥാനം പേട്രണ്സ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികൂലസാഹചര്യങ്ങളെ യും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം വിദ്യാര്ത്ഥികള് നേടിയെടുക്കണം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പത്തനംതിട്ട ജില്ലാ കളക്ടര് ദിവ്യ എസ് അയ്യര്ആഹ്വാനം ചെയ്തു. സെല്ഫി യില് കൂടി സ്വന്തം സൗന്ദര്യം ആസ്വദിക്കാന് ശ്രമിക്കുന്ന വിദ്യാര്ത്ഥികള് മറ്റുള്ളവരിലെ സൗന്ദര്യം കൂടി കണ്ടെത്തുവാന് ശ്രമിക്കണമെന്നും കളക്ടര് ഓര്മിപ്പിച്ചു.
പ്രസിഡന്റ് ഡോ. സക്കറിയ മാര് അപ്രേം അധ്യക്ഷത വഹിച്ചു. കുട്ടികള്ക്കു ആരാധനാ ഭാഷയോട് ഉള്ള താല്പര്യം വളര്ത്തുവാന് എം ജി ഓ സി എസ് എം പബ്ലികേഷന്സ് ‘ഓലഫ് ‘ സുറിയാനി ഭാഷ പ്രവേശിക നിരണം ഭദ്രാസന അധിപന് അഭി. യുഹാനോന് മാര് ക്രിസോസ്റ്റമോസ് മെട്രോപ്പോലിത്ത പ്രകാശനം ചെയ്തു. . വൈദിക ട്രസ്റ്റി ഫാ.ഡോ എം ഓ ജോണ്, എം ജി ഒ സി എസ് എം ജനറല് സെക്രട്ടറി ഫാ. ജിസണ് പി വില്സണ്, ഒ സി വൈ എം ജനറല് സെക്രട്ടറി ഫാ അജി തോമസ്, ഫാ സജി മേക്കാട്ട്, വൈസ് പ്രസിഡണ്ട് മാരായ ഡോ. വര്ഗീസ് പേരയില്, ഡോ. സിജി റേച്ചല് ജോര്ജ്, സിം ജോ സാമുവല് സക്കറിയ, ട്രഷറര് ഡോ ഐസക് പി എബ്രഹാം എന്നിവര് പ്രസംഗിച്ചു. വിവിധ മേഖലകളില് പ്രഗത്ഭരായ ഡോ. റിട്ടിന് എബ്രഹാം കുര്യന്,ആന് മറിയം തോമസ്, ആരോഗ്യ സര്വകലാശാല സെനറ്റ് അംഗം ഡോ. റോബിന് ജെ തോംസണ് എന്നിവരെ ആദരിക്കുകയും കലാ മേളയില് വിജയികളായ യൂണിറ്റ് കള്ക്ക് ട്രോഫി കളും സമ്മാനിച്ചു. പ. കാതോലിക്ക ബാവയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം ജി ഓ സി എസ് എം അംഗങ്ങള് ശേഖരിച്ച തുക പ. ബാവയെ ഏല്പിച്ചു