പ്രളയനഷ്ടം കണ്ടറിഞ്ഞ് പരിശുദ്ധ കാതോലിക്കാ ബാവാ

മുണ്ടക്കയം: പ്രളയം തകര്‍ത്ത മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സന്ദര്‍ശനം നടത്തി. പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുന്‍പിലെ തകര്‍ന്ന പാലവും ടൗണിലെ വീടുകളിലും സന്ദര്‍ശനം നടത്തിയ ശേഷം കൂട്ടിക്കല്‍ ടൗണിലും ദുരിതാശ്വാസ ക്യാംപുകളിലും ബാവാ എത്തി. ക്യാംപുകളില്‍ കഴിയുന്ന ജനങ്ങളുടെ അവസ്ഥകള്‍ കേട്ടറിഞ്ഞു. ഈ പ്രദേശത്തെ തകര്‍ന്ന വിടുകളിലും സന്ദര്‍ശനം നടത്തി.
കോട്ടയം ഭദ്രാസന സഹായ മ്രെതാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഫാ. മാത്യു.കെ.ജോണ്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് കൊച്ചേരി, സാജു കെ.ഏലിയാസ്, മോനിച്ചന്‍ തലക്കുളം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ എന്‍.എ അനില്‍ മോന്‍, എം.എം. ഏബ്രഹാം, തോമസ് കെ.കുര്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.