യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുക സഭകളുടെ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല • യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുകയാണ് സഭകളുടെ ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭ യുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സഭാ ഐക്യം ശക്തിപ്പെടുത്താനും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. യൂയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്,ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ബിഷപ് ഡോ. തോമസ് സാമുവൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമ്മാ സഭ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഫാ. അലക്സാണ്ടർ ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.
.