വിവാഹ സഹായ വിതരണം

പരുമല : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ 44 യുവതി-യുവാക്കള്‍ക്കുളള സഹായ വിതരണം 2021 ഒക്ടോബര്‍ 31 ന്  2.30-ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. വിവാഹ സഹായ കമ്മറ്റി പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

വിവാഹസഹായ വിതരണോദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഫാ. വര്‍ഗീസ് ഇടവന, എ.കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 1 മണിക്ക് പരുമല സെമിനാരിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.