മാര്‍തോമ്മാശീഹായാല്‍ സ്ഥാപിതമായ മലങ്കരസഭ സര്‍വസ്വതന്ത്രമായി എ.ഡി. 52 മുതല്‍ ഭാരതത്തില്‍ നിലകൊണ്ടു. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന്റെ സാര്‍വലൗകിക അംഗീകാരമാണ് 1912ലെ കാതോലിക്ക സ്ഥാപനം. റോമാ സാമ്രാജ്യത്തിനുള്ളില്‍ സഭയുടെ പ്രധാന മേലധ്യക്ഷന് പാത്രിയര്‍ക്കീസ് എന്ന പ്രതീകനാമം നല്‍കിയിരുന്നതുപോലെ റോമാ സാമ്രാജ്യത്തിനു വെളിയില്‍ പേര്‍ഷ്യയിലും അര്‍മീനിയയി ലും സഭയുടെ ഐക്യഭാവത്തിന്റെ പ്രതീ കമായ കാതോലിക്കാ എന്ന നാമം അതതു സഭകളിലെ പ്രധാന മേല ധ്യക്ഷന്മാര്‍ക്കു നല്‍കിയിരുന്നു. ഈ നാമം മലങ്കരസഭ
യുടെ പ്രധാന മേലധ്യക്ഷന് 1912ല്‍ അന്ത്യോക്യ പാത്രിയര്‍ക്കീസായിരുന്ന അബ്ദേദു മശിഹാ നല്‍കി ആദരിച്ചത് മലങ്കരസഭയുടെ തുടക്കം മുതലുള്ള സര്‍വസ്വതന്ത്രമായ നിലയുടെയും തനിമയുടെയും സാര്‍വത്രികമായ അംഗീകാരം തന്നെ.
അതിന് അഹോരാത്രം പ്രയത്‌നിച്ചതോ, പരിശുദ്ധ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദിവന്നാസിയോസും. അദ്ദേഹത്തിന്റെ അനുപമമായ നേട്ടം മലങ്കരസഭയുടെ കാതോലിക്കാ സ്ഥാപനം തന്നെ. 1912 മുതല്‍ 1934ല്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെയും അതിന്റെ സംരക്ഷണത്തിനുള്ള വീരപോരാളിയായി നി ലകൊണ്ടു.
മലങ്കരസഭയുമായി ബന്ധപ്പെട്ട പല പാത്രിയര്‍ക്കീ സന്മാരും കാതോലിക്കേറ്റിന്റെ സ്ഥാപനം മലങ്കരയില്‍ ഉണ്ടാകുന്നതിനെ എതിര്‍ത്തതുതന്നെ കാതോലിക്കാ സ്ഥാനം ഒരു വിലയേറിയ സ്ഥാപനം ആയിരുന്നുവെന്നു വ്യക്തമാക്കുന്നു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് കാരണക്കാരനായ മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ മാര്‍ ദിവന്നാസിയോസിനോട് മലങ്കരസഭ എന്നും കടപ്പെട്ടിരിക്കുന്നു.
മലങ്കരസഭയുടെ മേല്‍ യാതൊ രു വിദേശസഭയ്ക്കും ആധിപത്യമില്ലെന്നും അതിന്റെ ആത്മീയവും ലൗകികവുമായ ഭരണക്രമത്തില്‍ അത് സര്‍വസ്വതന്ത്രമാണെന്നും വെളിപ്പെടുത്തുന്ന പരിശുദ്ധ അബ്ദേദു മശിഹായുടെ കാതോലിക്കാ സ്ഥാപനവേളയിലെ കല്പന പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ വിജയമല്ലാതെ മറ്റെന്താണ്?
1876ല്‍ പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിച്ച് ഓരോന്നിനും ഓരോ മെത്രാനെ നിയമിച്ചാക്കി എന്നാല്‍ അവര്‍ക്ക് ഏഴുപേര്‍ക്കും ഒരുമിച്ച് അവരില്‍ ഒരാളിന്റെ അധ്യക്ഷതയില്‍ മലങ്കരയില്‍ ഒരു എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി ഓരോ മെത്രാനും അവനവന്റെ ഭദ്രാസനം പരസ ്പര ബന്ധം കൂടാതെ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭരണം നടത്തണമെന്ന നി ര്‍ദേശം ഉണ്ടായി. മലങ്കര സഭയുടെ സര്‍വസ്വതന്ത്രമായ ഒരു ഭരണക്രമീകരണത്തെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഭയന്നിരുന്നതുകൊണ്ടാണ് അപ്രകാരം ഉണ്ടായത്.
പാത്രിയര്‍ക്കീസിന്റെ ഈ അധികാരക്കോട്ട തകര്‍ത്ത് മലങ്കരസഭയെ സ്വതന്ത്ര കാതോലിക്കേറ്റിന്റെ കീഴില്‍ ആക്കിത്തീര്‍ത്ത വീരഭടനായിരുന്നു വട്ടശ്ശേരില്‍ തിരുമേനി. 1908ല്‍ മെത്രാനായി മലങ്കരയിലെത്തിയ വട്ടശ്ശേരില്‍ തിരുമേനി മൂന്നു കാതോലിക്കാമാരെ തന്റെ ജീവിതകാലത്ത് സ്ഥാനാരോഹണം ചെയ്യിച്ചുവെങ്കിലും ആ സ്ഥാനം അലങ്കരിക്കാന്‍ ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്ത സന്യാസിവര്യനായിരുന്നു.
അല്‍മായക്കാരും വൈദികരും മെത്രാന്മാരും മറ്റെല്ലാ വൈദികസ്ഥാനികളും മലങ്കരസഭയില്‍ ഉണ്ടെങ്കിലും മലങ്കരസഭയെ മുഴുവനായി പ്രതിനിധീകരിക്കാനുള്ള ഏക ഐക്യസ്ഥാപനം കാതോലിക്കേറ്റായിരുന്നതിനാല്‍ അതിന്റെ സ്ഥാപനം ‘മലങ്കര മെത്രാപ്പോലീത്ത’ സ്ഥാനത്തെക്കാള്‍ വലുതായി ദര്‍ശിച്ച സഭാരത്‌നമായിരുന്നു വട്ടശ്ശേരില്‍ തിരുമേനി. കേവലം മധ്യപൂര്‍വ്വ ദേശത്തിന്റെ സംസ്‌കാരത്തനിമയ്ക്കിതരമായി ഭാരത സംസ്‌കാരവും തനിമയും ഉള്‍ക്കൊണ്ടുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു വളരാനുള്ള സാഹചര്യം ഒരുക്കിയ സ്വാതന്ത്ര്യശില്പിയായിരുന്നു വട്ടശ്ശേരില്‍ തിരുമേനി.
1908 മേയ് 31-ാം തീയതി ശീമയില്‍വച്ച് അന്ത്യോക്യാ പാത്രിയര്‍ക്കീസ് അബ്ദുള്ളായാല്‍ വാഴിക്കപ്പെട്ട വട്ടശ്ശേരില്‍ തിരുമേനി അതേ പാത്രിയര്‍ക്കീസിനാല്‍ 1911 ജൂണ്‍ 8-ാം തീയതി കേരളത്തില്‍ കോട്ടയത്തുവച്ചു മുടക്കപ്പെട്ടപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി യില്‍നിന്ന് അകലുന്നതിനുപകരം ജനം ഒന്നടങ്കം കോട്ടയം പഴയ സെമിനാരിയില്‍ തടിച്ചുകൂടി പിന്തുണച്ചത് കാതോ ലിക്കേറ്റിന്റെ സ്ഥാപനത്തിനു വട്ടശ്ശേരില്‍ തിരുമേനിക്ക് പ്രചോദനമായി. പള്ളികളുടെ തീറാധാരം ലഭിക്കാന്‍ ആഗ്രഹിച്ച അബ്ദുള്ളാ പാത്രിയര്‍ക്കീസിന് 1911 ഒക് ടോബര്‍ 11-ാം തീയതി നിരാശയോടെ കേരളത്തില്‍ നിന്നു മടങ്ങേണ്ടിവന്നെങ്കിലും 1912 ജൂണ്‍ 13-ാം തീയതി കേരളത്തിലെത്തിയ അന്ത്യോക്യാ പാത്രിയര്‍ക്കീസ് അബ്ദല്‍ മശിഹാ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം മെത്രാ ന്മാരെ വാഴിക്കുകയും 1912 സെപ്റ്റംബര്‍ 17-ാം തീയതി മുറി മറ്റത്തില്‍ മാര്‍ ഈവാനിയോസിനെ മലങ്കരയുടെ പ്രഥമ കാതോലിക്കാ ആയി വാഴിക്കുകയും ചെയ്തതോടെ വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
മാത്രമല്ല, കാതോലിക്കേറ്റിന്റെ സര്‍വസ്വതന്ത്രവും സാര്‍വത്രികവുമായ തനിമ വിളിച്ചറിയിക്കുന്ന അധികാര കല്പനകള്‍ 1912 സെപ്റ്റംബര്‍ 17-ാം തീയതിയും 1913 ഫെബ്രു വരി 24-ാം തീയതിയുമായി അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസിനാല്‍ പുറപ്പെടുവിക്കപ്പെടുകയും ചെയ്തതിന്റെ സൂത്രധാരനും വട്ടശ്ശേരില്‍ തിരുമേനിയല്ലാതെ മറ്റാരുമായിരുന്നില്ല. മലങ്കര അസോസിയേഷനോടുള്ള ആലോചനയോടെ കാതോ ലിക്കായ്ക്ക് മലങ്കരസഭയ്ക്കുവേണ്ടി മെത്രാ ന്മാരെ വാഴിക്കാനും മൂറോന്‍ കൂദാശ ചെയ്യാനും ഒരു കാതോ ലിക്കാ കാലം ചെയ്താല്‍ മറ്റൊരാളിനെ കാതോലിക്കാ ആയി സ്ഥാനാരോഹണം നടത്താന്‍ മലങ്കരസഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് അധികാരം ഉണ്ടെന്നു പ്രഖ്യാപി ക്കുന്നതുമായ പ്രസ്തുത കല്പനകള്‍ കാതോലിക്കേറ്റിന്റെ മാഗ്‌നാ കാര്‍ട്ടാ ആണ്.
1923 ജൂലൈ മാസത്തില്‍ മര്‍ദീനില്‍വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കു തീര്‍ക്കുകയും അബ്ദുള്‍ മശിഹാ വാഴിച്ച എല്ലാ സഭാസ്ഥാനികളെയും അംഗീകരിക്കുന്നതുമായ കല്പന വട്ടശ്ശേരില്‍ തിരുമേനിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തതു മുഖാന്തരം മലങ്കരസഭയുടെ മേല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് അകാരണമായി വരുത്തിവച്ച ‘കറുത്ത വടുക്’ മാറ്റുകയും കാതോലിക്കേറ്റിന്റെ സ്ഥാപനം മറ്റൊരു അന്ത്യോക്യാ പാത്രിയര്‍ക്കീസുതന്നെ അംഗീകരിക്കുകയും ചെയ്തു. ഇതും കാതോലിക്കേറ്റിന്റെ മഹത്വത്തിനുവേണ്ടി വട്ടശ്ശേരില്‍ തിരുമേനി സഹിച്ച ത്യാഗത്തിന്റെ നേട്ടമാണ്.
കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യവും തനിമയും കണക്കി ലെടുത്ത് അദ്ദേഹം രൂപപ്പെടുത്തിയ 1934ലെ മലങ്കരസഭാ ഭരണഘടനയുടെ രൂപകല്പന പൂര്‍ത്തിയാക്കിയിട്ടു മാത്രമാണ് 1934 ഫെബ്രുവരി 23-ാം തീയതി കാതോലിക്കേറ്റിന്റെ ആ കാവല്‍ഭടന്‍ സ്വര്‍ഗയാത്ര ചെയ്തത്.
1958,1995,2017 വര്‍ഷങ്ങളില്‍ ഉണ്ടായ സുപ്രീംകോടതി വിധി മലങ്കര സഭാ ഭാസുരന്‍ പ. വട്ടശ്ശേരില്‍ തിരുമേനി യുടെ തൊപ്പിയില്‍ തുന്നി ചേര്‍ക്കപ്പെട്ട പൊന്‍തൂവലുകളാണ്. അദ്ദേഹത്തിന് പരിശുദ്ധ സഭയെ കുറിച്ച് എന്ത് വീക്ഷണമായിരുന്നോ ഉണ്ടായിരുന്നത് അത് അരക്കിട്ടുറപ്പിച്ച കോടതിവിധികളാണ് ഈ കാലയളവുകളില്‍ ഉണ്ടായത്. മലങ്കര സഭ ഭരണഘടനയും അതിന്റെ തനിമയും സ്വാതന്ത്ര്യവും വ്യക്തമായി കാണിക്കുന്ന 1958 ലെ വിധിയില്‍ പാത്രിയര്‍ക്കീസിന്റെ അധികാരം വാനിഷിംഗ് പോയിന്റിലാണെന്ന് പറയുമ്പോള്‍ മലങ്കര സഭയുടെ സ്വാതന്ത്രത്തിന്റെ പരിപൂര്‍ണ്ണ ആവിഷ്‌കാരം മാര്‍ത്തോമാശ്ലീഹായുടെ കാലം മുതല്‍ ഈ സഭ അനുഭവിക്കുന്നത് എടുത്തു കാണിക്കുന്നു.1958 ലെ വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനം ഉണ്ടാകുമ്പോള്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വപ്നം പൂവണിഞ്ഞു. അതില്‍ ചില നഷ്ടങ്ങളും പ്രയാസങ്ങളും മലങ്കര സഭയ്ക്ക് ഉണ്ടായെങ്കിലും അതു സഭയുടെ സന്തോഷത്തിന്റെ ഒരു ദിനമായിരുന്നു. എന്നാല്‍ കലഹപ്രിയരായ ഒരു കൂട്ടം ആളുകള്‍ വീണ്ടും ഈ സമാധാനം തച്ചുടയ്ക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം നി രോധിക്കുന്ന രീതിയില്‍ മലങ്കര സഭയുടെ സ്വാതന്ത്ര്യം നി ലനിര്‍ത്തത്തക്ക വിധം 1995 ലെ വിധി മലങ്കര സഭക്ക് രണ്ടാമതൊരു ശ്രേഷ്ഠപദവി നേടിത്തന്നു. അടിസ്ഥാനപരമായി പാത്രിയര്‍ക്കീസും അനുയായികളും ഉന്നയിച്ച ആരോപണങ്ങള്‍ പരിപൂര്‍ണ്ണമായും നിരോധിച്ച വിധിയായി രുന്നു ഇത്.
മാര്‍ത്തോമാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായി വാഴിക്കപ്പെട്ട പ. ഔഗേന്‍ ബാവയ്ക്ക് മാര്‍ ത്തോമാ ശ്ലീഹായ്ക്ക് പട്ടം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനും പട്ടം ഇല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ മുടക്കിയ പ. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്റ കല്പന അടിസ്ഥാന രഹിതമാണെന്ന് കണ്ട് കോടതി തള്ളി ക്കളഞ്ഞു.പാത്രിയര്‍ക്കീസിനെ പോലെ തന്നെ ‘His Holiness’ എന്ന ഹോണററി പദവിയും മാര്‍ത്തോമ്മാ ശ്ലീഹായുടെ ‘സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന’ എന്ന സ്ഥാനമുള്‍ക്കൊള്ളാനും കഴിയുമെന്ന് വിധി തീര്‍പ്പുണ്ടായി. പ.വട്ടശ്ശേരില്‍ തിരുമേനി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ഇത് എങ്കിലും ഇതിനെതിരെ പുത്തന്‍ ആരോപണങ്ങളുമായി വിഘടിത വിഭാഗം രംഗത്തു വന്നു. പള്ളി ഇടവകക്കാരുടെ താണെന്നും മറ്റും വാദിച്ച് 5 പള്ളിക്കുവേണ്ടി കൊടുത്ത കേസ് ഒരു ഞലുൃലലെിമേശേ്‌ല സ്യൂട്ട് ആയി സ്വീകരിക്കുകയും 2017 ല്‍ അവിതര്‍ക്കിതമായ് 1934 ലെ സഭാഭരണഘടനയുടെ 1 മുതല്‍ 135 വരെയുള്ള ക്ലോസുകള്‍ കോടതി പഠിച്ച് 2017 ല്‍ പ്രസ്താ വിച്ച കോടതിവിധി യഥാര്‍ത്ഥത്തില്‍ വട്ടശ്ശേരില്‍ തിരുമേനി യുടെ സഭാ വീക്ഷണത്തിനു ലഭിച്ച പരമോന്നത ബഹുമതി ആയിരുന്നു. https://bitcoinbetsport.com
ആ പിതാവ് ഈ സഭയെക്കുറിച്ച് എന്ത് സ്വപ്നം കണ്ടുവോ അത് മുഴുവന്‍ വ്യക്തമായി എഴുതപ്പെട്ടു എന്നതാണ് ഈ വിധിയിലൂടെ കാണുവാന്‍ സാധിക്കുക. മലങ്കരസഭയിലെ പള്ളികളെല്ലാം സ്വതന്ത്രമല്ലെന്നും മലങ്കര സഭയെന്ന ട്രസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും ട്രസ്റ്റില്‍ ഉള്‍പ്പെടുന്ന എല്ലാ പള്ളികള്‍ക്കും 1934 ഭരണഘടന ബാധകമാണെന്നും, 2002 ല്‍ ജസ്റ്റിസ് മളീമഠിന്റെ അധ്യക്ഷതയില്‍ നടന്ന അസോസിയേഷനില്‍ സംബന്ധിച്ച എല്ലാ പള്ളികള്‍ക്കും ഇത് ബാധകമാണെന്നും വ്യക്തമായി കോടതി പ്രസ്താവിച്ചിരിക്കുന്നു.
പൗരോഹിത്യം പരിശുദ്ധ സഭയുടെ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ യേശുക്രിസ്തുവില്‍ നിന്ന് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നുയെന്നും അല്ലാതെ അതില്‍ കാര്‍മ്മികത്വം വഹിക്കുന്ന കാതോലിക്കായില്‍ നിന്നോ, പാത്രിയര്‍ക്കീസില്‍ നിന്നോ, മെത്രാപോലിത്തായില്‍ നിന്നോ വ്യക്തിപരമായി ഒഴുകിവരുന്നതല്ല എന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം സുപ്രീം കോടതിയിലെ ക്രൈസ്തവര്‍ അല്ലാത്ത ഹൈന്ദവ ന്യായാധിപന്‍മാര്‍ എഴുതിയപ്പോള്‍ അവിടെയും സ്വാതന്ത്ര്യത്തിന്റെയും തനിമയടെയും ഓര്‍ത്തഡോക്‌സ് വീക്ഷണത്തിന്റെയും അംഗീകരണമാണ് സംജാതമായത്.
അത് വട്ടശ്ശേരില്‍ തിരുമേനിയുടെ ദര്‍ശനത്തിന്റ പൂര്‍ത്തീകരണമായി. ആ പിതാവ് സഹിച്ചതായ യാതനയുടെയും പീഡയുടെയും ശുഭ പര്യവസാനം 2017 ലെ കോടതിവിധിയിലൂടെ ലഭ്യമായി The Highest Authority Of Malankara Orthodox Church Is ‘The Catholicos Of The East’ എന്ന് 2017 വിധിയിലൂടെ ലഭ്യമായതോടെ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും മലങ്കരയില്‍ ഇല്ല എന്നും മലങ്കരസഭ കൊടുക്കുന്ന ആദരവ് മാത്രമേഉള്ളൂ എന്നും സഭാ ഭരണഘടനയുടെ ഒന്നാം ക്ലോസില്‍ കൊടുത്തിരിക്കുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാം.1934 ഭരണഘടന വിഭാവനം ചെയ്ത വട്ടശ്ശേരില്‍ തിരുമേനിയുടെ ക്രാന്തദര്‍ശിത്വത്തിന്റെ അംഗീകാരവും അതിന്റെ അടിസ്ഥാന തത്വങ്ങളുടെ വിശദീകരണവുമാണ് 2017 ജൂലൈ 3 ന് ഉണ്ടായത്. അത് വട്ടശ്ശേരില്‍ തിരുമേനിയുടെ വേദശാസ്ത്രത്തിന്റെയും അദ്ദേഹത്തിന്റെ സഭയെന്ന വീക്ഷണത്തിന്റെയും രത്‌നചുരുക്കം ഈ വിധിയിലൂടെ സാധ്യമായി എന്നത് മലങ്കരസഭാ മക്കളെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. അദ്ദേഹം വിഭാവനം ചെയ്ത ഭരണഘടനയുടെ അംഗീകരണത്തിലൂടെ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി ഇന്നും ജീവിക്കുന്നു.
ഇരുപത്തിയൊ ന്നാം നൂറ്റാണ്ടിലും മനുഷ്യഹൃദയങ്ങളില്‍ പ. പിതാവ് അജയ്യനായി ശോഭിച്ചുകൊണ്ടിരിക്കുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിടത്തില്‍ രേഖപ്പെടുത്തിയ വാക്യം പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ എഴുതിയത് വെറുതെയല്ല. The Time Will Not Dim His Glory എന്നത് വളരെ ആഴമുള്ള വാക്യമാണ്. സമകാലിക ലോകത്ത് കോടതിവിധിയിലൂടെ ലോകത്തിനു മുന്‍പാകെ വട്ടശ്ശേരില്‍ തിരുമേനിയുടെ മഹത്വം കൂടുതല്‍ വെളിപ്പെട്ടുവരുന്നു എന്നും കാലത്തിന് അദ്ദേഹത്തിന്റെ മഹത്വം ഒരിക്കലും മറയ് ക്കുവാന്‍ കഴിയില്ല എന്നതും യാഥാര്‍ത്ഥ്യമായി ഇന്നും നിലകൊ ള്ളുന്നു. ആ പുണ്യപിതാവിന്റെ ജീവിതം നമുക്ക് മാതൃകയാക്കാം. സഹദാ തുല്യമായ ആ ജിവിതം പ. സഭയ്ക്കു വേണ്ടി നിലകൊ ള്ളുവാന്‍ നമുക്കും പ്രചോദനമാകട്ടെ. പരിശുദ്ധന്റെ പ്രാര്‍ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.