പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി : കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

പരുമല : മനുഷ്യമനസ്സില് ആത്മീയ നിറവ് പകര്ന്ന് പ്രാര്ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് സീനിയര് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര് ക്ലിമ്മീസ് പറഞ്ഞു. ഗ്രിഗോറിയന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തിരുമേനി ഊര്ശ്ലേം യാത്രയുടെ കാഴ്ചകളെ പൊതുസമൂഹത്തിനു പങ്കിട്ട യഥാര്ത്ഥ ആദ്ധ്യാത്മിക യാത്രികനായിരുന്നു എന്ന് ചലച്ചിത്ര സംവിധായകന് പ്രൊഫ മധു ഇറവങ്കര മുഖ്യ പ്രഭാഷണത്തില് പറഞ്ഞു. കാഴ്ചകള് വക്രീകരിക്കാതെ നേര്കാഴ്ചകളായി മൂല്യബോധത്തോടെ അവതരിപ്പിക്കുവാന് കഴിയുമ്പോള് ആദ്ധ്യാത്മികതയും വിശുദ്ധിയും പകരുവാന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.ഡോ.ജോണ് തോമസ് കരിങ്ങാട്ടില് എന്നിവര് പ്രസംഗിച്ചു.
യു.എസ്. പ്രസിഡന്റ് അഡ്മിനിസ്ട്രേഷന് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര് ഫാ.അലക്സാണ്ടര് ജെ. കുര്യന് ഇന്ന് നാലിന് ഗ്രീഗോറിയന് പ്രഭാഷണം നടത്തും. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും.