
കോട്ടയം : മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തിൽ മരിച്ച് 5 വർഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.