കോട്ടയം: പ്രതിസന്ധി ഘട്ടങ്ങളില്‍ മലങ്കര സഭയെ ധീരമായി മുന്നോട്ടു നയിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ സേവനം സഭയ്ക്കു മറക്കാന്‍ കഴിയില്ലെന്ന് പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമ രജത ജുബിലി അനുസ്മരണ സമ്മേളനം മാര്‍ ഏലിയ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനാ നി ഷ്ഠയുള്ള പിതാവായിരുന്നു ‘വട്ടക്കുന്നേല്‍ ബാവാ’ യെന്ന് അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഡോ.പോള്‍ മണലില്‍ എന്നിവർ അനുസ്മരണ പ്രബന്ധാവതരണം നടത്തി. മലങ്കര അസോസിയേഷന് സ്രെകട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ,ഡോ.എം.ഒ. ജോണ്‍, ഫാ.ജോസഫ് കുര്യന് വട്ടക്കുന്നേല്‍, മാര്‍ ഏലിയ കത്തീഡ്രൽ വികാരി ഫാ.തോമസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
- പുതുതായി സ്ഥാനമേറ്റ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് മാര്‍ ഏലിയാ കത്തീഡ്രലില്‍ സ്വീകരണം
നൽകിയപ്പോൾ .