പാമ്പാടി : പ്രാര്‍ഥനാ ജീവിതം, നിസ്വാര്‍ഥ സേവനം, ആദര്‍ശ ശുദ്ധി എന്നിവയിലൂടെ ദൈവ സ്നേ ഹത്തിന്റെ ഉന്നത തലങ്ങളില്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായെന്നു കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ബാവായ്ക്കു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാക്ഷ്യങ്ങളാണ് അദ്ദേഹം ആരംഭിച്ച ജീവകാരുണ്യ സംരംഭങ്ങളെന്നു മാര്‍ മാത്യു അറയ്ക്കൽ പറഞ്ഞു.
സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്‍ ഏവരുടെയും പ്രാര്‍ഥന വേണമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണ് സഭാ പിതാക്കന്മാര് സഭയെ വളര്‍ത്തിയെടുത്തത്. വ്യവഹാര രഹിതവുമായ സഭയെന്ന മുന്‍ഗാമിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നു ബാവാ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മി സ് മെത്രാപ്പോലീത്താ, വാഴൂര്‍ തീര്‍ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, ബിഷപ് തോമസ് കെ. ഉമ്മന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈദിക ട്രസ്റ്റീ ഫാ. ഡോ. എം.ഓ. ജോൺ, അസോസിയേഷന് സെക്രട്ടറി അഡ്വ . ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, ഗവ. ചീഫ് വിപ്പ് എന്‍.ജയരാജ്, തോമസ് ചാഴികാടന് എം.പി, എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം റജി സഖ റിയ എന്നിവര്‍ പ്രസംഗിച്ചു.
ബാവായെ പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലിൽ നിന്നു വാഹന ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്വീകരണ സ്ഥലമായ പാമ്പാടി ദയറയിലേക്കു സ്വീകരിച്ചത്. വാദ്യമേളവും പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഛായാചിത്രം അലങ്കരിച്ച രഥവും അകമ്പടിയേകി. പാമ്പാടി ദയറയില്‍ സുന്നഹദോസ് സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. free adult movies കുര്യാക്കോസ് പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, അസി.മാനേജര്‍ ഫാ. സി.എ.വര്‍ഗീസ് ചാമക്കാലാ എന്നിവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചു.
ദയറയില്‍ പ്രാർത്ഥനയ്ക്കു ശേഷമാണ് സമ്മേളന നഗരിയിലേക്കു പരി. കാതോലിക്കാ ബാവാ എത്തിയത്
സഭാ സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി.