എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം കണ്ണീരൊപ്പാന്‍ താനും, സഭയുമുണ്ടാകും – പരിശുദ്ധ കാതോലിക്കാ ബാവാ
തിരുവനന്തപുരം: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായി ഇരിക്കുമ്പോള്‍ തന്റെ ഇടവകകളില്‍ സമാധാനം ഉറപ്പവാക്കാന്‍ കഴിഞ്ഞ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അതിനു പുറത്തും സമാധാനം ഉറപ്പുവരുത്തേണ്ട വലിയ ഉത്തരവാധിത്വമാണു കൈവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് തിരുവനന്തപുരം പൗരസഭ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിസ്തു പകര്‍ന്ന സമാധാനം വിശ്വാസി സമൂഹവുമായി പങ്കുവയ്ക്കാന്‍ ബാവായ്ക്ക് കഴിയണം. പരിശുദ്ധ കാതോലിക്കാ ബാവായുടെ സമാധാന ശ്രമങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിശുദ്ധ കാതോലിക്കാ ബാവാ ആധ്യാത്മിക രംഗത്തു നല്‍കിയ സംഭാവന എല്ലാവര്‍ക്കും അറിയാമെങ്കിലും അധികമാരും അറിയാതെ അദ്ദേഹം നല്‍കിയ സാമൂഹിക സംഭാവാന അമൂല്യമാണെന്ന് അധ്യക്ഷത വഹിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം അവരുടെ കണ്ണീരൊപ്പാന്‍ താനും സഭയുമുണ്ടാകമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.