സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളിലെ മികച്ച ആശയങ്ങളെയും സംരഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച യങ്ങ് ഇന്നോവേറ്റേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച യങ്ങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമില്‍ സംസ്ഥാനത്തെ മികച്ച ആശയങ്ങളിലൊന്നായി കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്രൊജക്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.
അയ്യായിരത്തോളം പ്രൊജക്റ്റുകളില്‍ നിന്നായി സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 96 ആശയങ്ങളിലൊന്നാണിത്. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്റ്റുകള്‍ക്ക് ആവശ്യമാകുന്ന വിദ്ഗദ്ധ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കും. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രൊഫ. മണികണ്ഠന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ജസ്റ്റിന് ഈപ്പന് ജോര്‍ജ്, സിറില്‍ സി. തോമസ് എന്നിവരാണ് പ്രൊജക്റ്റ് സമര്‍പ്പിച്ചത്.