അഡ്വ. ബിജു ഉമ്മന്‍ ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പഴയ സെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെയുളള എല്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തി. അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. അഡ്വ. ബിജു ഉമ്മന്‍ നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ പളളി ഇടവകാംഗമാണ്. ഭാര്യ: ആശാ മാത്യു (Headmistress, St Mary’s LPS, Niranam) മക്കള്‍: ക്രിസ്റ്റീനാ മറിയം മാത്യു (Assistant Professor Baselius College, Kottayam) ജേക്കബ് ഉമ്മന്‍ (Technical Lead, Ernst & Young (EY), Trivandrum) മരുമക്കള്‍: അരുണ്‍ എം. എസ്. (Manager, Indian Overseas Bank, Puthupally), മിനു ജോണ്‍ (State Bank of India, Changanassery)

10 മണിക്ക് ആരംഭിച്ച യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. നോട്ടീസ് കല്‍പന അസോസിയഷന്‍ സെക്രട്ടറി വായിച്ചു. സ്ഥാനങ്ങള്‍ അലങ്കാരങ്ങളല്ലെന്നും ദൈവാശ്രയത്തോടെ ഉത്തവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരമാെണന്നും പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവരെ പരിശുദ്ധ ബാവാ സ്വാഗതം ചെയ്തു.

ബിഷപ്പ് കലിസ്‌തോസ് വെയര്‍, ടി. എം. ശമുവേല്‍ തയ്യില്‍ കോര്‍- എപ്പിസ്‌കോപ്പ, ഇ. കെ. ജോര്‍ജ് ഇഞ്ചക്കാട്ട് കോര്‍- എപ്പിസ്‌കോപ്പ, എ. ഇസഡ്. ജേക്കബ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. വിവിധ സബ് കമ്മറ്റികളെ നോമിനേറ്റ് ചെയ്യുന്നതിന് ഫാ. ബിജു മാത്യു പ്രക്കാനം, എ. കെ. ജോസഫ് എന്നിവരെ മാനേജിംഗ് കമ്മറ്റിയില്‍ നിന്നും തെരഞ്ഞെടുത്തു. മുഖ്യ വരണാധികാരിയായി തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിച്ചു. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, ഡോ. സി. കെ. മാത്യു IAS (Retd.), ഡോ. ടി. ടിജു IRS, ജേക്കബ് മാത്യു (ജോജോ), എം. സി. സണ്ണി എന്നിവരെയും പരിശുദ്ധ ബാവാ നിയമിച്ചു.