അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിശുദ്ധ ബാവായുടെ വിയോഗം തന്നെ എറെ ദുഃഖത്തിലാഴ്ത്തി. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒരു നല്ല പൈതൃകം അവശേഷിപ്പിച്ചാണ് പരിശുദ്ധ പിതാവ് കടന്നു പോകുന്നത്. ദുഃഖത്തിന്റെ ഈ വേളയില്‍ തന്റെ വിചാരങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും പ്രധാന മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.