പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്‍മ്മപ്പെരുനാളിന് സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്മ്മപ്പെരുനാളിന് അനുഗ്രഹകരമായ പരിസമാപ്തി. രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയ്ക്ക് സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ പ്രധാന കാര്മികത്വം വഹിച്ചു. അഭി.ഡോ.യൂഹാനോന് മാര് ദിമെത്രയോസ് അഭി. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് മെത്രാപ്പോലിത്താ എന്നിവര് സഹകാര്മികത്വം വഹിച്ചു. തുടര്ന്ന് പരിശുദ്ധ കാതോലിക്കാ ബാവായും അഭി.പിതാക്കന്മാരും വിശ്വാസികള്ക്ക് വാഴ് വ് നല്കി. ഉച്ചയ്ക്ക് 2ന് ഭക്തിനിര്ഭരമായ റാസ നടന്നു. മുത്തുക്കുടകളും തിരികളുമേന്തി വിശ്വാസിസമൂഹം റാസയില് പങ്കുചേര്ന്നു. അഭി.ഏബ്രഹാം മാര് എപ്പിഫാനിയോസ് മെത്രാപ്പോലിത്ത ആശീര്വാദം നല്കി. പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ് നന്ദി അറിയിച്ചു. തുടര്ന്ന് പെരുനാള് കൊടിയിറക്ക് കര്മ്മം നടന്നു. പെരുനാള് ക്രമീകരണങ്ങള്ക്ക് അഭി.ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി കൗണ്സില് അംഗങ്ങള്, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ.ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.വൈ.മത്തായിക്കുട്ടി, എന്നിവര് നേതൃത്വം നല്കി.