ഭരണഘടന വ്യാജം: പാത്രിയർക്കീസ് വിഭാഗം ഹർജി തളളി

ഓര്‍ത്തഡോക്‌സ് സഭ മൂവാറ്റുപുഴ സബ് കോടതിയില്‍ സമര്‍പ്പിച്ച 1934 ലെ ഭരണഘടന വ്യാജമല്ലെന്ന് കേരളാ ഹൈക്കോടതി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ് പള്ളിക്കേസുമായി ബന്ധപ്പെട്ടാണ് മൂവാറ്റുപുഴ സബ് കോടതിയില്‍ ഭരണഘടന സമര്‍പ്പിച്ചത്.

കോടതിയില്‍ സമര്‍പ്പിച്ച 1934 സഭാ ഭരണഘടന വ്യാജം എന്നും അത് രജിസ്‌ട്രേഷന്‍ ഇല്ലാത്തത് എന്നും, വ്യാജമായി അച്ചടിച്ചത് എന്നും, ഭരണഘടനയില്‍ ഒന്നാം വകുപ്പില്‍ അന്ത്യോഖ്യാ എന്നും, മൂന്നാം വകുപ്പില്‍ പിശകായി എന്നും കൂട്ടിച്ചേര്‍ത്ത് 1934 ഭരണഘടന മാറ്റം വരുത്തി, അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം ബസ്ഭാഗെ പള്ളി സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തി പള്ളിയുടെ OS 15/16 കേസില്‍ ഹാജരാക്കി എന്ന് ആരോപിച്ചാണ് യാക്കോബായ വിഭാഗം വൈദീകന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇതില്‍ മൂവാറ്റുപുഴ പോലീസിനോട് കേസ് എടുത്ത് അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് പത്തോളം ഓര്‍ത്തഡോക്‌സ് സഭാഗങ്ങള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ കേരളാ ഹൈക്കോടതിയെ സമീപിക്കുകയും കേസ് ദീര്‍ഘമായി പരിശോധിച്ച് കേസില്‍ കഴമ്പില്ല എന്ന് കണ്ടെത്തുകയും, പോലീസ് നടപടികള്‍ റദ്ദാക്കി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി അഡ്വ. റോഷന്‍ ഡി. അലക്‌സാണ്ടര്‍ ഹാജരായി.