ഹാശാ ആഴ്ച: പഴയ സെമിനാരിയില്‍ മാര്‍ തേവോദോറോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും

കോട്ടയം : പഴയ സെമിനാരിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 10-ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം, 7.30ന് വി. കുര്‍ബ്ബാനയും ഓശാന ശുശ്രൂഷയും. വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം, പ്രസംഗം.
11-ന് രാവിലെ 5ന് രാത്രി നമസ്‌ക്കാരം, വാദെദല്‍മീനോ ശുശ്രൂഷ, 8ന് പ്രഭാത നമസ്‌ക്കാരം, 12ന് ഉച്ചനമസ്‌ക്കാരം. വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം, പ്രസംഗം.
12ന് രാവിലെ 5ന് രാത്രി നമസ്‌ക്കാരം, 8ന് പ്രഭാത നമസ്‌ക്കാരം, 12ന് ഉച്ചനമസ്‌ക്കാരം. വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം, പ്രസംഗം. 13ന് രാവിലെ 5ന് രാത്രി നമസ്‌ക്കാരം, 8ന് പ്രഭാത നമസ്‌ക്കാരം, 12ന് ഉച്ചനമസ്‌ക്കാരം. വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം, പ്രസംഗം.

പെസഹാ ശുശ്രൂഷകള്‍ 14ന് പുലര്‍ച്ചെ 2 മണിക്ക് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ, വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ 15ന് രാവിലെ 8 ന് പ്രഭാത നമസ്‌ക്കാരത്തോടെ ആരംഭിക്കും. 16 ന് ദു:ഖശനിയാഴ്ച രാവിലെ 10ന് നമസ്‌ക്കാരവും 10.30ന് വി. കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം.

17ന് പുലര്‍ച്ചെ 2 മണിക്ക് രാത്രി നമസ്‌ക്കാരവും ഉയിര്‍പ്പ് ശുശ്രൂഷയും വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ് എന്ന് പഴയസെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.