ഓര്‍ത്തഡോക്സ് സഭ: അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26-ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 2022-27 കാലഘട്ടത്തിലെ അസോസിയേഷന്‍ സെക്രട്ടറിയെ ഓഗസ്റ്റ് 26-ന് കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗം ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റിയുടെ ആദ്യ യോഗമാണ് ഇത്. രാവിലെ 10-ന് ആരംഭിക്കുന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.

അഡ്വ. ബിജു ഉമ്മന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ശ്രീ. ഷിനു പറപ്പോട്ട് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ശ്രീ. തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിക്കും.