മലങ്കര – റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മാധ്യമ വിഭാഗങ്ങളുടെ യോഗം മോസ്ക്കോയിൽ നടന്നു.

മോസ്ക്കോ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ പ്രതിനിധി സംഘം റഷ്യൻ ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗവുമായി ചർച്ച നടത്തി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മീഡിയ ഡിപ്പാർട്ട്‌മെന്റും, പ്രിന്റ് ഡിവിഷനും പ്രതിനിധികൾ സന്ദർശിച്ചു. പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി ചെയർമാൻ കിപ്ഷിഡ്സെ വഖ്താങ് വ്‌ളാഡിമിറോവിച്ച് സ്വീകരിച്ചു.

റിബിൻ രാജു (പി.ആർ.ഒ), ജോബിൻ ബേബി (ഗ്രിഗോറിയൻ ടിവി), ഡോൺ ജോർജ് വർഗീസ് (ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റിയുടെ സെക്രട്ടറിയും, എക്യുമെനിക്കൽ റിലേഷൻസ് വകുപ്പിന്റെ കൺസൾട്ടന്റും) എന്നിവർ മലങ്കര സഭയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തു.

ഇന്ത്യയുടെ കാവൽ പിതാവായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായെക്കുറിച്ചും, ഭാരത സഭയെക്കുറിച്ചും റഷ്യൻ ഓർത്തഡോക്സ് സഭ തയാറാക്കിയ ഡോക്യുമെൻ്ററിക്ക് റഷ്യയിൽ ലഭിച്ച സ്വീകാര്യത യോഗത്തിൽ ചർച്ചയായി. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരു സഭകളുടെയും ചരിത്രം, വിശ്വാസം, ആരാധന, സാംസ്ക്കാരിക പൈതൃകം എന്നിവയെക്കുറിച്ചുള്ള കൂടുൽ ഡോക്യുമെൻ്ററികൾ തുടർന്നും പരസ്പര സഹകരണത്തോടെ നിർമ്മിക്കും. ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തരായ വക്താക്കളായി തുടരാൻ മാധ്യമ മേഖലയിലെ പരസ്പര സഹകരണം ഇടയാക്കട്ടെയെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

മോസ്കോയിലെ സെന്റ് ആൻഡ്രൂ ആശ്രമത്തിൽ പ്രവർത്തിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗത്തിൻ്റെ ആസ്ഥാനത്താണ് യോഗം നടന്നത്.

Delegation of the Malankara Orthodox Syrian Church Visits Russia

As part of the ongoing bilateral dialogue between the Malankara Orthodox Syrian Church and the Russian Orthodox Church, a delegation from the Malankara Church has arrived in Russia at the fraternal invitation of the Moscow Patriarchate. The delegation comprises monastics and representatives from the Church’s media department.

Over the coming days, the delegation will participate in meetings with monastics and media representatives of the Russian Orthodox Church, and will visit various monasteries and church institutions to understand and learn from their life and ministry as part of this exposure visit.

The discussions will cover key areas such as theological education, strengthening ties and mutual visits between monastic communities, encouraging pilgrimages to holy sites of both Churches, collaboration between Church-run hospitals, and joint media initiatives. Notably, as part of the bilateral agreements, media productions are actively encouraged; the Russian Orthodox Church has already produced a two-part documentary on the St. Thomas Christians in India under this initiative.

This delegation is led by:

• Fr. Dr. Abey George (Diocese of Northeast America)

• Fr. Eldos Alias (Manager, Parumala Seminary)

• Fr. Dr. Vivek Varghese (General Secretary, MGOCSM)

• Fr. Antony Marvin D’Silva (Diocese of Brahmavar)

• Fr. Aaron Joshua John (Diocese of Delhi)

• Mr. Donn George Varghese (Secretary, Orthodoxy Cognate PAGE Society)

• Mr. Ribin Raju (Public Relations Officer)

• Mr. Jobin Baby (Gregorian TV)

This visit reflects the deep commitment of both the Malankara and Russian Orthodox Churches to strengthening global Orthodox unity and witness, fostering mutual understanding, and enriching the spiritual lives of the faithful through shared initiatives.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.

മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇരുസഭകളുടെയും സന്യസ്തരുടെയും, മാധ്യമ പ്രവർത്തകരുടെയും യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

മലങ്കര സഭയുടെ പ്രതിനിധികൾ റഷ്യയിലെ ആശ്രമങ്ങളും, മOങ്ങളും സന്ദർശിച്ച് പ്രവർത്തനങ്ങൾ പഠന വിഷയമാക്കും. സത്യസ്തരുടെ പരസ്പര സന്ദർശനങ്ങൾ, ദൈവശാസ്ത്ര പഠനം, ഇരുസഭകളുടെയും പുണ്യ കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുക, സഭകളുടെ ആശുപത്രികൾ തമ്മിലുളള ബന്ധം വർധിപ്പിക്കുക, റഷ്യൻ – മലങ്കര ഓർത്തഡോക്സ് സഭകളുടെ വിശ്വാസം, ആരാധന, ചരിത്രം, സംസ്ക്കാരം എന്നിവ ഇരുസഭകളുടെയും മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടക്കും. മാധ്യമ മേഖലയിലെ പരസ്പര സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളെക്കുറിച്ച് 2 ഭാഗങ്ങളടങ്ങിയ ഡോക്യുമെൻ്ററി റഷ്യൻ ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം നിർമ്മിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ ഫാ. എബി ജോർജാണ് സംഘത്തെ നയിക്കുന്നത് . പരുമല സെമിനാരി മാനേജർ ഫാ എൽദോസ് ഏലിയാസ്, വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിവേക് വർഗീസ്, ഫാ. ആൻ്റണി മാർവിൻ ഡി സിൽവ (ബ്രഹ്മവാർ ഭദ്രാസനം) ,ഫാ. ആരോൺ ജോൺ ( ഡൽഹി ഭദ്രാസനം), റിബിൻ രാജു ( പി.ആർ.ഒ ) , ഡോൺ ജോർജ് ( സെക്രട്ടറി ,ഓർത്തഡോക്സി കോഗ്നേറ്റ് പേജ്), ജോബിൻ ബേബി ( ഗ്രീഗോറിയൻ ടിവി ) എന്നിവരാണ് സംഘത്തിലുള്ളത്.

റഷ്യൻ, മലങ്കര ഓർത്തഡോക്സ് സഭകളുടെ എക്യൂമെനിക്കൽ ഡിപ്പാർട്ട്മെമെൻ്റുകളാണ് സന്ദർശനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്

സഭാഭാസുരന്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി.വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദീവന്നാസ്യോസ് തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളിന് ഫെബ്രുവരി 16ന് കോട്ടയം പഴയ സെമിനാരിയിൽ കൊടിയേറും. 16ന് രാവിലെ വി.കുർബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും പെരുന്നാൾ കൊടിയേറ്റും. ഫെബ്രുവരി 18 ചൊവ്വാഴ്ച്ച വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം, തുടർന്ന് ധ്യാനം. 19ന് രാവിലെ 7ന് വി.കുർബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം തുടർന്ന് കൺവൻഷൻ. ഫാ നോബിൻ ഫിലിപ്പ് പ്രസം​ഗിക്കും. 20ന് ഉച്ചക്ക് 2 മണിക്ക് ചരിത്ര സെമിനാർ. വിഷയം : പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ സഭാ സ്വാതന്ത്ര്യവും സമാധാനവും. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.​ ഗ്രന്ഥകാരൻ ശ്രീ.ഡെറിൻ രാജു പ്രബന്ധം അവതരിപ്പിക്കും. സി.കെ കൊച്ചുകോശി രചിച്ച് എം.ഒ.സി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ധീരോധാത്ത വിശുദ്ധൻ എന്ന പുസ്തകത്തിന്റെ പ്രകാശനം. വൈകിട്ട് 7ന് വചന ശുശ്രൂഷ ഫാ. ഡോ ജേക്കബ് മാത്യു കാരിച്ചാൽ. 21ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം.തുടർന്ന് ഫാ.ഡോ.ജോസി ജേക്കബ് പ്രസം​ഗിക്കും. 22ന് രാവിലെ 7ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ വിശുദ്ധ കുർബാനയർപ്പിക്കും.പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര- ചിത്ര- ഫിലോബിബ്ലിക്കാ പ്രദർശന ഉദ്ഘാടനവും അന്നേദിവസം നടക്കും.

23ന് രാവിലെ ഫാ.ഡോ.ജോജി സി ജോർജ് വിശുദ്ധ കുർബാനയർപ്പിക്കും. വൈകുന്നേരം 5 മണിക്ക് കോട്ടയം ചെറിയപള്ളിയിൽ സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണം. 6.45 ന് സെമിനാരിയിൽ സന്ധ്യാനമസ്ക്കാരം. അഭി.എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 8.30ന് പ്രദക്ഷിണവും,പദയാത്രകളും സെമിനാരിയിൽ എത്തിച്ചേരും. തുടർന്ന് ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്വ്.

24ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. 10ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന ശ്ലൈഹിക വാഴ്വ്.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ചാപ്പലിൽ വെച്ച് നടക്കുന്ന ഭവന നിർമ്മാണ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കും.അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർ​ഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭവന നിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർ​ഗീസ് എന്നിവർ പങ്കെടുക്കും. തുടർന്ന് കൊടിയിറക്കോടെ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് അറിയിച്ചു.

വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതുമാണ് വിദ്യാഭ്യാസ കാലഘട്ടം : ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ.

വെണ്ണിക്കുളം: മനുഷ്യൻ വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതും വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് മാനേജർ ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്ത. പഠനകാലത്ത് ആർജ്ജിച്ചെടുക്കുന്ന അറിവാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 109-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുമൂട് , ഹെഡ്മിസ്ട്രസ് രജനി ജോയി,പിടിഎ പ്രസിഡന്റ് ഫാ. ദിനേശ് പാറക്കടവിൽ സെന്റ് ബഹനാൻസ് വലിയപള്ളി വികാരി ഫാ . വർഗീസ് ചാക്കോ വഞ്ചിപ്പാലം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജിജി മാത്യു, പൂർവ്വ വിദ്യാർത്ഥിയും പോലീസ് ഉദ്യോ​ഗസ്ഥനുമായ ഷാനവാസ് കെ എച്ച്, സജി മാമ്പറക്കുഴി, സ്കൂൾ ഗവേണിങ് ബോർഡ് അംഗം റിൻസി തോമസ് പഞ്ചായത്ത് അം​ഗം മിനി സഖറിയ, മനോജ് പി ചെറിയാൻ, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, വിദ്യാർത്ഥി പ്രതിനിധി ജിനി, ജനറൽ കൺവീനർ ജേക്കബ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. നീണ്ട വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപിക മിനി സഖറിയയുടെ ഫോട്ടോ മെത്രാപ്പോലീത്താ അനാച്ഛാദനം ചെയ്തു. സംസ്ഥാന സ്ക്കൂൾ കലോത്സവം, പ്രവർത്തി പരിചയമേള , സാമൂഹ്യശാസ്ത്രമേള, ഐടി മേള, കായികമേള എന്നിവയിൽ എ ഗ്രേഡ് നേടിയവർക്കുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

പൗരാണികത ചോരാത്ത നിർമ്മാണം, പ്രകൃതിദത്ത നിറക്കൂട്ടുകൾ. കടമറ്റംപള്ളിയിൽ ചരിത്രം പുനർജനിക്കുന്നു.

കടമറ്റം : ചരിത്രത്തിന്റെ മങ്ങിയ താളുകൾക്ക് വീണ്ടും നിറം പിടിക്കുകയാണ്. കേരളത്തിലെ അതിപുരാതന ദൈവാലയങ്ങളിലൊന്നായ കടമറ്റംപള്ളി പൗരാണികതക്ക് കോട്ടം തട്ടാതെ നവീകരിക്കപ്പെടുകയാണ്. കാലം മായ്ക്കാത്ത പൗരാണിക ചിത്രങ്ങൾക്ക് പ്രകൃതദത്ത നിറക്കൂട്ടുകളിലൂടെ വീണ്ടും ജീവൻവെക്കുന്നു.വിവിധസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച വിഭവങ്ങൾ ഉപയോ​ഗിച്ചാണ് നിറക്കൂട്ടുകൾ സൃഷ്ടിച്ചെടുത്തത്. മ്യൂറൽ പെയിന്റിങ് വി​ദ​ഗ്ധനായ ജിജുലാലിന്റെ നേതൃത്വത്തിലാണ് ഈ ജോലികൾ പൂർത്തീകരിച്ചത്.പഴയചിത്രങ്ങൾക്ക് നിറം പിടിപ്പിക്കാൻ അഞ്ച് മാസത്തോളം സമയമെടുത്തു.

പള്ളിയുടെ മച്ച് പൂർണമായും തേക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി 1500 ക്യൂബിക് അടി തടി വേണ്ടിവന്നു. ഈ രം​ഗത്തെ വി​ദ​ഗ്ധനായ മണി ആശാരിയാണ് ജോലികൾക്ക് നേതൃത്വം നൽകിയത്.36അടി നീളവും ഒരടി വീതിയുമുള്ള 10 ശീലാന്തികൾ മേൽക്കൂരയിലുണ്ട്.ക്രെയിനും, ഖലാസികളും പരിശ്രമിച്ചാണ് ഇവ സ്ഥാപിച്ചത്.

പള്ളിക്കുള്ളിലെ കബറിടങ്ങളും, പൗരാണികത്വം വിളിച്ചോതുന്ന പേർഷ്യൻ കൽക്കുരിശും, പോയേടം കിണറുമൊക്കെ സംരക്ഷിച്ച് നിർത്തുന്ന വലിയ ഉദ്യമമാണ് പൂർത്തിയാകുന്നതെന്ന് വികാരി ഫാ.സണ്ണി വർ​ഗീസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ( സിയാൽ ) വിരമിച്ച എഞ്ചിനീയറായ കെ. പി തങ്കച്ചനാണ് നിർമ്മാണ കമ്മിറ്റി കൺവീനർ. സഹ വികാരി ഫാ.എൽദോ മത്തായി, ട്രസ്റ്റിമാരായ കുര്യൻ പൗലോസ്, സോജൻ വർ​ഗീസ് മറ്റത്തിൽ, സെക്രട്ടറി ജോയി ജോസഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

2025 ഫെബ്രുവരിയിൽ മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നവീകരിച്ച പള്ളിയുടെ കൂദാശ നടക്കും. കണ്ടനാട് ഈസ്റ്റ് ഭ​ദ്രാസനാധിപൻ ഡോ തോമസ് മാർ അത്താനാസിയോസ്, അങ്കമാലി ഭ​ദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഇടുക്കി ഭ​ദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിക്കും. ഫെബ്രുവരി 5,6,7 തീയതികളിൽ നടക്കുന്ന പ്രധാനപെരുന്നാളിനോട് അനുബന്ധിച്ചാണ് കൂദാശ.

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു

കോട്ടയം : മലങ്കരസഭാക്കേസിൽ വിശ്വാസികളുടെ കണക്കെടുക്കുന്നതിൽ പ്രസക്തിയില്ലെന്ന സുപ്രീംകോടതി നിലപാടിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. കണക്കെടുപ്പ് നിലവിലെ സമാധാന അന്തരീക്ഷം തർക്കുമെന്ന ആശങ്ക ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. മലങ്കരസഭയുടെ 6 പള്ളികളുടെ കേസ് പരിഗണിച്ച സുപ്രീംകോടതി സർക്കാർ നൽകിയ കണക്ക് ഇപ്പോൾ പ്രസക്തമല്ലെന്ന് കണ്ടെത്തി. സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ സുപ്രീംകോടതി മടക്കിനൽകി. കണക്കുകൾക്കല്ല, മറിച്ച് മലങ്കരസഭാ ഭരണഘടനയ്ക്കാണ് പ്രസക്തിയെന്ന് ഒരിക്കൽക്കൂടി വ്യക്തമായതായി സഭയുടെ മാധ്യമവിഭാഗം തലവൻ ഡോ യൂഹാനോൻ  മാർ ദിയസ്ക്കോറോസ് പ്രതികരിച്ചു.

തർക്കത്തിലുള്ള 6 പള്ളികളുടെ കേസ്  വീണ്ടും ഹൈക്കോടതിയിലേക്ക് കൈമാറിയിരിക്കുകയാണ്. പ്രായോഗികമായി എങ്ങനെ വിധി നടപ്പാക്കാമെന്ന് ഹൈക്കോടതി പരിശോധിക്കണെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നീതി നടപ്പാകുന്ന ദിനത്തിനായി സഭ കാത്തിരിക്കുന്നു.  


അതേ സമയം നീതി നടപ്പാകുന്നതിനെ പള്ളികൾ പിടിച്ചെടുക്കുന്നു എന്ന വ്യാഖ്യാനിക്കുന്നത് ശരിയല്ല. കോടതി വിധികളിലൂടെ മലങ്കരസഭയുടെ പള്ളികൾ യഥാർത്ഥ അവകാശികളിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.  അത്തരത്തിൽ നീതി നടപ്പായ പള്ളികളിലെല്ലാം വിശ്വാസികൾ സമാധാനപരമായി ആരാധന നടത്തുമുണ്ട്. ന്യായമുള്ളവരുടെ പക്ഷത്ത് നീതി നടപ്പാകും എന്നത് പ്രപഞ്ചസത്യമാണ്. മലങ്കരസഭ ഒരു വിശ്വാസിയെയും പള്ളികളിൽ നിന്ന്  പുറത്താക്കിയിട്ടില്ല. അതിനാൽ ഇടവകജനങ്ങൾ മുഴുവൻ മലങ്കരസഭാമക്കളാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. 

ഫാ.റിനോ കെ മാത്യു ഇനി ബാലസമാജത്തെ നയിക്കും.

അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറിയായി ചെങ്ങന്നൂർ ഭദ്രാസനത്തിലെ കൂർത്തമല സെൻ്റ് മേരീസ് ഇടവകാംഗം ഫാദർ.റിനോ. കെ. മാത്യു അച്ചനെ പ്രസിഡൻ്റ് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രൽ സഹവികാരിയാണ്. ബാലസമാജം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫാ.ജിം.എം.ജോർജ് അച്ചന് ഇന്ത്യൻ ആർമിയിൽ റിലീജിയസ് ടീച്ചറായി നിയമനം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തിയത്.

His Holiness Abune Matias the first Patriarch of Ethiopia Archbishop Axum Wechege Zemenbere Teklehaymanot welcomed the representatives of Malankara Orthodox Church.

Ethiopia : His Holiness Abune Matias the first Patriarch of Ethiopia Archbishop Axum Wechege Zemenbere Teklehaymanot welcomed the representatives of Malankara Orthodox Church in his office and spoke to them. Metropolitan Dr. Geevarghese Mar Yuliyos and Father Dr. Jossi Jacob have come with the message of His Holiness Baselios Marthoma Mathews III. The main aim of the delegation’s arrival is to continue with the new churches on spiritual service, health sector, education sector etc.

His Holiness Abune Matias the first Patriarch of Ethiopia Archbishop Axum Wechege Zemenbere Teklehayimanot expressed that he is happy with the coming of the delegates and their constructive ideas.

എറിട്രിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ പാത്രിയർക്കീസിന് ആശംസകൾ നേർന്ന് മലങ്കരസഭാധ്യക്ഷൻ

അസ്മാറ : എറിട്രിയൻ ഓർത്തഡോക്സ് സഭയുടെ തലവനായി വാഴിക്കപ്പെട്ട പരിശുദ്ധ ആബൂനാ ബസേലിയോസ് പാത്രിയർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ നിറസാന്നിധ്യമായി മലങ്കര ഓർത്തഡോക്സ് സഭ. സഭയുടെ ഇന്റർ ചർച്ച് റിലേഷൻസ് കമ്മിറ്റിയുടെ പ്രസിഡന്റും, ഡൽഹി ഭ​ദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, ഇന്റർ ചർച്ച് റിലേഷൻസ് കമ്മിറ്റി സെക്രട്ടറി ഫാ അശ്വിൻ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ മലങ്കരസഭയുടെ പ്രതിനിധികളായി.പരിശുദ്ധ പാത്രിയർക്കീസിന് ആശംസകൾ നേർന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ സന്ദേശം മെത്രാപ്പോലീത്താ കൈമാറി.

അസ്മാറയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങുകൾ നടന്നത്. കാലംചെയ്ത പരിശുദ്ധ ആബൂനാ കെർലോസ് പാത്രിയർക്കീസിന്റെ പിൻ​ഗാമിയാണ് പരിശുദ്ധ.ആബൂനാ ബസേലിയോസ്.പാത്രിയർക്കേറ്റിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ പദവി വഹിച്ചിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭ ഉൾപ്പെടുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിന്റെ ഭാ​ഗമാണ് എറിട്രിയൻഓർത്തഡോക്സ് സഭ.