കോടതി വിധി : സത്യത്തിന്റെ വിജയം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : 1934-ലെ ഭരണഘടന അംഗീകരിച്ച് ഇരു വിഭാഗങ്ങളും ഒരുമിച്ച് പോകണണെന്ന ബഹു. സുപ്രീം കോടതി വിധി മറികടക്കുന്നതിനായി ഭരണഘടന വ്യാജമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണം തളളിയ ഹൈക്കോടതി നടപടി സത്യത്തിന്റെ വിജയമെന്ന് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. 1958 മുതലുളള എല്ലാ വിധികളും ഭരണഘടനയുടെ സാധുത ചോദ്യം ചെയ്യപ്പെടാന്‍ ആകാത്ത വിധത്തില്‍ അംഗീകരിച്ചിട്ടുളളതാണ്. 1934-ലെ സഭാ ഭരണഘടനയെന്നത് 1934-ല്‍ രൂപം കൊണ്ടതും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയിട്ടുളളതുമായ അടിസ്ഥാനരേഖയാണ്. കോടതിവിധി ബാലിശമായ വ്യാജ പ്രചരണങ്ങള്‍ക്കുളള തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.