ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം  -ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാതര്‍ക്കത്തില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.  ഭരണഘടനയുടെ കാവല്‍ഭടന്മാര്‍ ആകേണ്ട ജനപ്രതിനിധികള്‍  സ്വാര്‍ത്ഥലാഭത്തിന് വേണ്ടി  നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ആഹ്വാനം നല്‍കുന്നത് തികച്ചും അപലപനീയമാണ്. ഭരണഘടനയോട് അനാദരവ് പുലര്‍ത്തുന്ന വ്യക്തികൾ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ് അത്. അദ്ദേഹം പ്രസതാവന തിരുത്താന്‍  തയ്യാറാകണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.