പ്രളയത്തിനും മീതെ ഒഴുകി കാരുണ്യം: ഭവന ദാനം നടത്തി ഓര്‍ത്തഡോക്സ് സഭ
ഒയാസിസ് ( OASSIS ) പ്രവര്‍ത്തനം ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനപരിധിയില്‍ പഠനത്തിനും ജോലിക്കുമായി വരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ യുവതി/യുവാക്കള്‍ക്ക് ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ആരാധനാ സൗകര്യം ക്രമീകരിക്കുന്നതിനുമായി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശപ്രകാരം ഒയാസിസ് (OASSIS -Orthodox Association for Spiritual Support to international Students) പ്രവര്‍ത്തനം ആരംഭിച്ചു. ഫാ. ആശു അലക്‌സാണ്ടര്‍ മട്ടക്കല്‍ (വൈസ് പ്രസിഡന്റ്), ഡീക്കന്‍ കാല്‍വിന്‍ പൂവത്തൂര്‍(കോഡിനേറ്റര്‍), ആഷ്‌ലി അലക്‌സ്(ജനറല്‍ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും നിയമിച്ചു.
Instagram- https://www.
Facebook- https://www.
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം : അഡ്വ. ബിജു ഉമ്മന്‍
കോട്ടയം : ടി.പി.ആര്‍ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകുലതയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഏറെ പരിഗണന അര്‍ഹിക്കുന്ന വിഷയമായി സര്‍ക്കാര്‍ കാണണം. മതപരമായ ചടങ്ങുകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയില്‍ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് അടിയന്തര പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മിസോറാം ഗവര്‍ണര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു
പരുമല: ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊറോണക്കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവാ തിരുമേനി പറഞ്ഞു. പരുമല ഹോസ്പിറ്റല്‍ എത്തിയ മിസോറാം ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ. ഫാ.എം. സി. പൗലോസ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മലങ്കര അസോസിയേഷന്‍ ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍
കോട്ടയം: അര്‍ത്ഥവത്തായ ക്രിസ്തീയ ജീവിതത്തിലൂടെ ദൈവാനുരൂപരായി രുപാന്തരപ്പെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ‘ മലങ്കര അസോസിയേഷന്‍ ‘ 2021 ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി മാനേജിംഗ് കമ്മറ്റി യോഗം സ്വാഗതം ചെയ്തു. ഭരണ തുടര്‍ച്ച നേടിയ ഇടത് സര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബഹു. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും യോഗം അഭിനന്ദിച്ചു. തുടര്‍ച്ചയായി 12 തവണ പുതുപ്പളളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം അനുമോദിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ അഭി. ഫീലപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. വെരി. റവ. സില്‍വാനിയോസ് റമ്പാന്‍, റവ. ഫാ. എം. എം. മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ജേക്കബ് മനയത്ത്, മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളള, മാമ്മന്‍ വര്‍ഗീസ് (മലയാള മനോരമ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്) എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പരിസ്ഥിതിദിനാഘോഷം
ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു – ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത.
ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാകുവാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. കേരളാ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉളളതായ അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാനായി ജസ്റ്റിസ് ബഞ്ചമിന്‍ കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി മാര്‍ ദീയസ്‌ക്കോറസ് പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ
പത്തനാപുരം/ കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ബാവാ കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു.
വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവർ സഹകർമികത്വം വഹിച്ചു.