
പരുമല: മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ (75) കാലം ചെയ്തു. 12/07/2021 പുലര്‍ച്ചെ 2.35 ന് പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പരുമല: മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ (75) കാലം ചെയ്തു. 12/07/2021 പുലര്‍ച്ചെ 2.35 ന് പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പരുമല: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്പം ആശങ്കാജനകമായത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായി കണ്ടതിനാലാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കൃത്രിമ ശ്വാസോച്‌ഛോസത്തിന്റെ സഹായത്താല്‍ ഓക്‌സിജന്‍ നില ആവശ്യത്തിന് നിലനിര്‍ത്തുവാന്‍ സാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ പിതാവിന്റെ അവസ്ഥ ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും ആശങ്കാജനകം തന്നെയാണ്.
2019 ഡിസംബര്‍ മുതല്‍ ശ്വാസകോശ കാന്‍സറിന് പരിശുദ്ധ ബാവ തിരുമേനി ചികിത്സയിലാണ്. അദ്ദേഹത്തിനുണ്ടായ കോവിഡ് ബാധ 2021 ഫെബ്രവരിയില്‍ സുഖപ്പെട്ടങ്കിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ ആരോഗ്യനില സങ്കീര്‍ണ്ണമാക്കി തീര്‍ത്തു. ഇപ്പോഴത്തെ അവസ്ഥ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉണ്ടായവയാണെന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
പരുമല: പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില കണക്കിലെടുത്ത് സഭാ ഭരണത്തില്‍ പരിശുദ്ധ ബാവാ തിരുമേനിയെ സഹായിക്കുന്നതിനായി സമിതി രൂപീകരിച്ചു. മെത്രാപ്പോലീത്തമാരായ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ്, അഭി. യൂഹാനോന്‍ മാര്‍ മിലിത്തോസ്, അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് എന്നിവരാണ് സമിതി അംഗങ്ങള്‍. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വര്‍ക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ അറിയിച്ചു.
പരുമല: സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു .വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിചരണങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച് കൂടുവന്‍ നിശ്ചയിച്ച് കല്‍പന നല്‍കിയരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൃത്യ സമയത്ത് നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മുന്‍ കൂട്ടി പരിശുദ്ധ ബാവാ തിരുമേനി ചെയ്തിട്ടുണ്ട്. തന്റെ അനാരോഗ്യം മൂലം അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ സഭയുടെ ഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി നല്‍കിയ കല്‍പനയില്‍ കൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കല്‍പന സ്വീകരിച്ച അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം എല്ലാ കാര്യങ്ങളും നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്
കോട്ടയം: വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു. രാജ്യത്തെ അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തിന് സ്വാഭാവിക നീതിയും യുക്തമായ ചികിത്സയും നിഷേധിക്കപ്പെട്ടു. തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ രോഗാവസ്ഥയും വാര്‍ദ്ധക്യവും പരിഗണിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടത് ഞെട്ടലുളവാക്കുന്നതാണെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോട്ടയം: പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.ബേബി വർഗീസ് നിർവഹിച്ചു. ഫാ. ഡോ. ഷാജി പി. ജോൺ സംബന്ധിച്ചു.
കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ജൂലൈ 11 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും 12 ന് രാവിലെ 6:30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് 7:30 ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വി.കുർബാനയും ഉണ്ടായിരിക്കുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗ്ഗീസ് അറിയിച്ചു.
പരുമല: സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ കാന്‍സര്‍ ചികിത്സയില്‍ ആശാവഹമായ പുരോഗതിയുണ്ട്. എന്നാല്‍ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതു കൊണ്ട് ശ്വസന സഹായ ഉപകരണങ്ങള്‍ പൂര്‍ണ്ണ സമയം ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി ഏവരും തുടര്‍ന്നും പ്രാര്‍ത്ഥിക്കണം.
മൂവാറ്റുപുഴ: സപ്തതിയിലേക്ക് പ്രവേശിക്കുന്ന ഡോ. തോമസ് മാര്‍ അത്താനാസിയോസിനു ജന്മദിനാശംസകള്‍ നേര്‍ന്നു വിശ്വാസ സമൂഹം. ജന്മദിനാശംസകള്‍ നേരാന്‍ ഒട്ടേറ വിശ്വാസികളാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തും ദേവാലയത്തിലും എത്തിയത്.
സപ്തതി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന അനുമോദന സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോമസ് പോള്‍ റമ്പാന്‍, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ജോണ്‍ വളളിക്കാട്ടില്‍, ഫാ. എബ്രഹാം കാരമേല്‍, ഫാ. ഷിബു കുര്യന്‍, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, കൗണ്‍സിലര്‍ രാജശ്രീ രാജു, ഡോ. എം. പി. മത്തായി എന്നിവര്‍ പ്രസംഗിച്ചു.