പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ  – കെ.എസ്. ചിത്ര

കോട്ടയം: മാനവികതയുടെ പ്രവാചകനും കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്ന് പത്മഭൂഷണ്‍ ഡോ. കെ. എസ്. ചിത്ര അനുസ്മരിച്ചു. പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം കെ. എസ്. ചിത്ര ആലപിച്ച ഗാനോപഹാരം ദേവലോകത്തെ പരിശുദ്ധ ബാവായുടെ കബറിങ്കല്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്കു നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. എസ്. ചിത്ര.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെയും, കാലം ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവായുടെയും ആത്മ മിത്രമാണ് കെ. എസ്. ചിത്രയെന്നും, സഭയുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് അവര്‍ നല്കികൊണ്ടിരിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ഫാ. ബിജു മാത്യു പുളിയ്ക്കലിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീതജ്ഞന്‍ രഞ്ജിത്ത് വാസുദേവാണ് സംഗീതം നല്‍ക്കിയിരിക്കുന്നത്. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ തോമസ്, ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.