കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍റര്‍ കെട്ടിടങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കോട്ടയം ബസേലിയോസ് കോളജിന് കിഴക്ക് വശത്ത് കെ. കെ. റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രണ്ട് കെട്ടിടങ്ങളുടെയും മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 6 മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.ഡി.സി.സി. ഉപസമിതി കണ്‍വീനര്‍ എ. കെ. ജോസഫ് അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ വിയോഗം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു
കോട്ടയം: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. രാജ്ഞിയുടെ വേർപാട് ലോകത്തിനാകമാനം നികത്താനാവാത്ത നഷ്ടമാണ്. ദൈവാശ്രയത്തോടും ഊഷ്മള ബന്ധങ്ങളോടും ബ്രിട്ടീഷ് സാമ്രാജ്യത്തെ അര നൂറ്റാണ്ടിലധികം നയിച്ച രാജ്ഞി പക്വതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമാണ്.
രാജ്ഞിയുടെ വിശിഷ്ടമായ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. രാജ്ഞിയുടെ വേർപാടിൽ പ്രാർത്ഥനയും ആദരാജ്ഞലികളും ആർപ്പിക്കുന്നു. രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിശുദ്ധ ബാവാ പറഞ്ഞു.
സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ നിലപാട് സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: കേരളം ഇന്ന് നേരിടുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയും ലഹരി മാഫിയക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും സഭ പിന്തുണക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന-ഇടവക തലങ്ങളില്‍ ലഹരിക്കെതിരെ ക്രിയാത്മകമായ പദ്ധതികള്‍ രൂപീകരിക്കും. ഇതിനെതിരെ പൊരുതുവാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കാണിക്കുന്ന ആര്‍ജ്ജവം സാക്ഷര കേരളത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഈ വിപത്തിനെതിരെ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും നമ്മുടെ പുതുതലമുറയെ ആരോഗ്യത്തോടെ സമൂഹത്തിന് പ്രയോജനകരമായി ജീവിക്കുവാന്‍ പ്രേരിപ്പിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
പാറേട്ട് മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു
പാമ്പാടി : കോട്ടയം മെത്രാസനത്തിന്‍റെ ഭാഗ്യസ്മരണാര്‍ഹനായ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ 42-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ ആചരിച്ചു.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താമാരായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, അഭി. സക്കറിയ മാര്‍ സേവേറിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Three new congregations in UK
London: Diocesan Metropolitan His Grace Dr. Mathews Mar Thimothios declared the formation of three new congregations in the UK under the diocese of UK – EUROPE and AFRICA. St. Mary’s Indian Orthodox Congregation, Hayes- North West London, St. Peter’s and St. Paul’s Indian Orthodox Congregation, Maidstone, East Kent and St. Thomas Indian Orthodox Congregation, Taunton- Somerset are the new congregations with effect from 01 September 2022. Now there are 31 Parishes/ Congregations in the UK under the Diocese of UK Europe and Africa of the Indian (Malankara) Orthodox Church.
Fr. P. J. Binu (07448 976144) – Hayes, North West London, Fr. Joseph Elavunkal (07442 593033)- Maidstone, East Kent and Fr. Geevarghese Tharakan (07469 601922) – Taunton are assigned as the Priest-in- Charge for the above new congregations.
അഡ്വ. ബിജു ഉമ്മന്‍ ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി
കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പഴയ സെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെയുളള എല്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തി. അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. അഡ്വ. ബിജു ഉമ്മന്‍ നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ പളളി ഇടവകാംഗമാണ്. ഭാര്യ: ആശാ മാത്യു (Headmistress, St Mary’s LPS, Niranam) മക്കള്‍: ക്രിസ്റ്റീനാ മറിയം മാത്യു (Assistant Professor Baselius College, Kottayam) ജേക്കബ് ഉമ്മന്‍ (Technical Lead, Ernst & Young (EY), Trivandrum) മരുമക്കള്‍: അരുണ്‍ എം. എസ്. (Manager, Indian Overseas Bank, Puthupally), മിനു ജോണ്‍ (State Bank of India, Changanassery)
10 മണിക്ക് ആരംഭിച്ച യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. നോട്ടീസ് കല്‍പന അസോസിയഷന്‍ സെക്രട്ടറി വായിച്ചു. സ്ഥാനങ്ങള്‍ അലങ്കാരങ്ങളല്ലെന്നും ദൈവാശ്രയത്തോടെ ഉത്തവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരമാെണന്നും പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവരെ പരിശുദ്ധ ബാവാ സ്വാഗതം ചെയ്തു.
ബിഷപ്പ് കലിസ്‌തോസ് വെയര്‍, ടി. എം. ശമുവേല്‍ തയ്യില്‍ കോര്‍- എപ്പിസ്‌കോപ്പ, ഇ. കെ. ജോര്‍ജ് ഇഞ്ചക്കാട്ട് കോര്‍- എപ്പിസ്‌കോപ്പ, എ. ഇസഡ്. ജേക്കബ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. വിവിധ സബ് കമ്മറ്റികളെ നോമിനേറ്റ് ചെയ്യുന്നതിന് ഫാ. ബിജു മാത്യു പ്രക്കാനം, എ. കെ. ജോസഫ് എന്നിവരെ മാനേജിംഗ് കമ്മറ്റിയില്‍ നിന്നും തെരഞ്ഞെടുത്തു. മുഖ്യ വരണാധികാരിയായി തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിച്ചു. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, ഡോ. സി. കെ. മാത്യു IAS (Retd.), ഡോ. ടി. ടിജു IRS, ജേക്കബ് മാത്യു (ജോജോ), എം. സി. സണ്ണി എന്നിവരെയും പരിശുദ്ധ ബാവാ നിയമിച്ചു.
Lopebet Aviator is a popular online casino game that offers players the opportunity to win big prizes by betting on the take-off of an aviator. Aviator combines elements of excitement and strategy, where a well-timed move can bring significant winnings.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലം – പി.എസ്.ശ്രീധരന്‍ പിള്ള
ചെങ്ങന്നൂര്‍ : ഇന്ത്യന്‍ ദേശീയതയോട് ഏറെ ചേര്‍ന്നു നിന്നു കൊണ്ട് സാമൂഹ്യ പുരോഗതിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ആയിരുന്ന തോമസ് മാര്‍ അത്താനാസിയോസിന്റെ 4-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ബഥേല്‍ അരമനയില്‍ സംഘടിപ്പിച്ച മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ദാനത്തിലും, നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാര്‍ക്കും സഭാസ്ഥാനികള്‍ക്കും നല്കിയ സ്വീകരണത്തിലും മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച യോഗം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു. ക്രാന്തദര്‍ശിയായ മാര്‍ അത്താനാസിയോസ് സഭാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. സാറാ ജോര്‍ജ് മുത്തൂറ്റിന് മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ഗവര്‍ണര്‍ നല്കി. ബഥേല്‍ പത്രിക സമര്‍പ്പണം ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, കൊടിക്കുന്നില്‍ സുരേഷ് എം.പി, സജി ചെറിയാന്‍ എം.എല്‍ എ, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍, ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ഫാ.ബിജു റ്റി. മാത്യു, ഫാ.ജോസഫ് കുര്യാക്കോസ്, രാജന്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാഥിതിക്കളയും മെത്രാപ്പൊലീത്തന്മാരെയും ബഥേല്‍ അരമന പളളിയില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ആഘോഷപൂര്‍വം സ്വീകരിക്കുകയുണ്ടായി.
മാര്‍ അത്താനാസിയോസ് കബറടങ്ങിയിരിക്കുന്ന ഓതറ സെന്റ് ജോര്‍ജ് ദയറായില്‍ സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് അനുസ്മരണ പ്രസംഗം നടത്തി. നാളെ രാവിലെ 7 മണിക്ക് നടക്കുന്ന വി.കുര്‍ബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.
ഓര്‍ത്തഡോക്സ് സഭ: അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26-ന്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 2022-27 കാലഘട്ടത്തിലെ അസോസിയേഷന്‍ സെക്രട്ടറിയെ ഓഗസ്റ്റ് 26-ന് കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗം ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റിയുടെ ആദ്യ യോഗമാണ് ഇത്. രാവിലെ 10-ന് ആരംഭിക്കുന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.
അഡ്വ. ബിജു ഉമ്മന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ശ്രീ. ഷിനു പറപ്പോട്ട് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ശ്രീ. തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിക്കും.
അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ്: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 വെള്ളിയാഴ്ച കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ വച്ച് നടത്തപ്പെടും. വോട്ടിംഗ് ഓണ്‍ലൈനായി നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ അദ്ധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും, പത്തനാപുരം അസ്സോസിയേഷനില്‍ വച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു.
https://mosc.in/downloads/association-secretary-election
കോവിഡാനന്തര ക്രൈസ്തവ ജീവിതത്തില്‍ ബസ്‌ക്യോമ്മാമാര്‍ സാക്ഷികളാകുക – മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
പരുമല : സമൂഹത്തില്‍ കോവിഡാനന്തര ജീവിതത്തില്‍ സാക്ഷികളായി ജീവിക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണമെന്ന് അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. അഖില മലങ്കര ഓര്‍ത്തഡോക്സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ പ്രഡിന്റ് ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫാ.ശമുവേല്‍ മാത്യു, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, ബേബിക്കുട്ടി തരകന്‍, സാറാമ്മ കുറിയാക്കോസ്, മെര്‍ലിന്‍ റ്റി. ബിജു, ജനറല്‍ സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.