ഭരണഘടനാ ദിനം ആചരിച്ചു

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഭരണഘടനാ ദിനം ആചരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് മുഖ്യ സന്ദേശം നൽകി.  സമത്വത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യാ മഹാരാജ്യത്തെ ഒന്നായി കണ്ട രാഷ്ട്ര ശില്പികളുടെ ദീർഘവിക്ഷണത്തിന്റെ അനന്തരഫലമാണെന്ന് അദ്ദേഹം പറഞ്ഞു.

സഭാ പി.ആർ.ഒ ഫാ. മോഹൻ ജോസഫ് , അരമന മാനേജർ ഫാ.യാക്കോബ് തോമസ്, ഫാ. അനീഷ് കെ. സാം, എന്നിവർ പ്രസംഗിച്ചു

സഭാ ഐക്യത്തിനും ശാശ്വത സമാധാനത്തിനും ഏവരും സഹകരിക്കണം   -ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം:  പൂതൃക്ക, ഓണക്കൂര്‍, കാരിക്കോട്, പഴന്തോട്ടം പളളികളെ സംബന്ധിച്ച് കേരളാ ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ.  ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങള്‍ 1934-ലെ  ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ നിയമാനുസൃത വികാരിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാകണം. ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാര്‍ ദീയസ്‌ക്കോറസ് പ്രസ്താവിച്ചു.

ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം  -ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാതര്‍ക്കത്തില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.  ഭരണഘടനയുടെ കാവല്‍ഭടന്മാര്‍ ആകേണ്ട ജനപ്രതിനിധികള്‍  സ്വാര്‍ത്ഥലാഭത്തിന് വേണ്ടി  നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ആഹ്വാനം നല്‍കുന്നത് തികച്ചും അപലപനീയമാണ്. ഭരണഘടനയോട് അനാദരവ് പുലര്‍ത്തുന്ന വ്യക്തികൾ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ് അത്. അദ്ദേഹം പ്രസതാവന തിരുത്താന്‍  തയ്യാറാകണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.

സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷം

പരുമല: സെന്റ് ഗ്രീഗോറിയോസ് ഇന്റ്ര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും,  Speech Swallowing Clinic, Preventive Oncology വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.  ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ പരുമല ആശുപത്രിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരെ ആദരിക്കുകയും, അവശനിലയില്‍ കഴിയുന്ന പത്തോളം രോഗികള്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. മെത്രാപ്പോലീത്താമാരായ  ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്,  ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഓ ജോണ്‍ ,പരുമല ഹോസ്പിറ്റല്‍ സി.ഇ.ഓ ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ശ്രി. വര്‍ക്കി ജോണ്‍ (സെക്രട്ടറി & പ്രോജക്ട് ഡയറക്ടര്‍, പരുമല ഹോസ്പിറ്റല്‍), ഡോ. ഷെറിന്‍ ജോസഫ്, (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. മാത്യൂസ് ജോസ് (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആന്റോ ബേബി (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ.സുകേഷ് സി. നായര്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആദര്‍ശ് ആനന്ദ് (ഹെഡ് & നെക്ക് ഓങ്കോ സര്‍ജന്‍), ശ്രി.യോഹന്നാന്‍ ഈശോ, എന്നിവര്‍ ആശംസ അറിയിക്കുകയും ചെയ്തു.

ഫാ. മോഹന്‍ ജോസഫ് ഓര്‍ത്തഡോക്‌സ് സഭാ പി.ആര്‍.ഒ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പി.ആര്‍.ഒ ആയി ഫാ. മോഹന്‍ ജോസഫിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്.

സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള നിയമനിർമ്മാണ ശുപാർശ തളളിക്കളയണം: ഓർത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര സഭാതർക്കം പരിഹരിക്കാനെന്ന വ്യാജേന  റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ് അദ്ധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന  നിയമനിർമ്മാണ ശുപാർശ തള്ളിക്കളയണമെന്ന്  മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഘടിത വിഭാഗത്തിൻറ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങൾ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളയണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും ഇsവക ജനങ്ങൾക്കുമുള്ള  പ്രതിക്ഷേധവും പ്രമേയത്തിലുണ്ടെന്നും  രാജ്യത്തിന്റെ നിയമമായ
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുന്നത് കൂടുതൽ സങ്കീർണ്ണമായ വ്യവഹാരങ്ങൾക്കും കലുക്ഷിതമായ കലഹങ്ങക്കും വേദിയൊരുക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ്, പാത്രിയർക്കീസ് വിഭാഗത്തിൻ്റെ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ശുപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്ക്കരണ കമ്മീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
2017 ലെ അന്തിമ വിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷൻ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും, വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും,  നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്. 24betting offers a wide range of traditional Indian card games that keep players engaged and entertained. Experience the thrill of 24betting Andar Bahar https://24betting.org/andar-bahar.html , a popular game that brings excitement and potential rewards with every round.
മലങ്കര സഭ ഒരു ട്രസ്റ്റും ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളുമാണെന്ന സുപ്രീം കോടതി തീർപ്പനുസരിച്ച്, ഓരോ യൂണിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാം എന്ന ശുപാർശ, രാജ്യത്തിൻ്റെ ഭരണഘടനാ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. 2002ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് മളീമട്ടിൻറ മേൽനോട്ടത്തിൽ നടന്ന അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന  നടത്തിട്ടുള്ളതാണ്. ഈ കരട് ബില്ല് സർക്കാർ നടപ്പാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെ ആദരം 21 ന്

കോട്ടയം : നവാഭിഷിക്തനായ പരിശുദ്ധ ബസേലിയാസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെയും മാതൃ ദേവാലയത്തിന്റെയും ആദരം 21 ന് നാലിന് സമര്‍പ്പിക്കും. വാഴൂര്‍ പൗരാവലിയും വാഴൂര്‍ സെന്റ്. പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിക്കും .

സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. റവ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രഭാഷണവും നടത്തും. ഗവ .ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് , ആന്റോ ആന്റണി എം.പി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി , വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി എന്നിവര്‍ ആശംസകള്‍ നേരും.

സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായില്‍ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും. 3 മണിക്ക് പുളിക്കല്‍ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ വാഴൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിക്കും.

ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.
പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ആയി  ഫാ അനീഷ് കെ. സാമും ചുമതലയേറ്റു.

മുന്‍സിഫ് കോടതി ഉത്തരവ്: ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നത്

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കോട്ടയം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്നു നല്‍കിയ കേസിലാണ് നവംമ്പര്‍ 17 ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ഭദ്രാസനത്തിലെ പള്ളികള്‍ എല്ലാം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തീമോത്തിയോസ് മലങ്കര സഭയുടെ മെത്രപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കുവാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ആസ്ഥാനം പോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെന്റ്. ജോസഫ്‌സ് പള്ളിയും അക്കൂട്ടത്തില്‍ പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്, തന്നെയുമല്ല മലങ്കര സഭ ഒന്നേയുള്ളു എന്ന സത്യവും, യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്നില്ല എന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ ഒരു കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നു പറയുന്നതു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു.  എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.