സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണ് :പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്തുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധത നമുക്ക് പ്രാവര്ത്തികമാക്കുവാന് കഴിയുന്നത്. ആഢംബര വിവാഹ ധൂര്ത്ത് ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കുവാന് സഭാമക്കള് തയ്യാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. വിവിധ മതസ്ഥരായ 47 നിര്ധന യുവതികള്ക്കാണ് സഹായം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാണ്ടി നിര്വഹിച്ചു. അര്ഹിക്കുന്നവരെ സഹായിക്കുകയും കഷ്ടപ്പെടുന്നവര്ക്ക് കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് മാനവധര്മ്മം സാക്ഷാത്കരിക്കപ്പെടുന്നത്. സഭയുടെ ഈ പദ്ധതി മാതൃകാപരമാണെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു. വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ.യൂഹാനോന് മാര് തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അനുഗ്രഹസന്ദേശം നല്കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, വിവാഹ സഹായ സമിതി കണ്വീനര് ഏബ്രഹാം മാത്യൂ വീരപ്പള്ളില്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, വിവാഹ സമിതി അംഗങ്ങളായ ഫാ.സി.കെ.ഗീവര്ഗീസ്, എ.കെ.ജോസഫ്, ജോ ഇലഞ്ഞിമൂട്ടില്, സജി കളീക്കല്, ജോണ്സി ദാനിയേല്, കെ.എ.ഏബ്രഹാം എന്നിവര് പ്രസംഗിച്ചു.

പരുമല തിരുമേനി സമൂഹത്തില്‍ സമഗ്രവികസനം നടപ്പാക്കിയ നവോത്ഥാന നായകന്‍: ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: വിദ്യാഭ്യാസ വെളിച്ചം പകര്‍ന്ന് സമൂഹത്തില്‍ സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയ നവോത്ഥാന നായകനാണ് പരുമല തിരുമേനി എന്ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും പരുമല തിരുമേനി പകര്‍ന്ന വിമോചന പാരമ്പര്യം ഏറ്റെടുക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു.

ജാതിഘടനയും ആചാരവും സൃഷ്ടിച്ച ജീര്‍ണ്ണതയെ അതിജീവിച്ച് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുവാന്‍ പരുമല തിരുമേനിക്ക് കഴിഞ്ഞു എന്ന് സാമൂഹിക ചരിത്രകാരന്‍ ഡോ.വിനില്‍ പോള്‍ പറഞ്ഞു. ജാതഭേദമെന്യേ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തുന്നതിനും അംഗീകരിക്കുന്നതിനും പരുമലതിരുമേനി നടത്തിയ പ്രഭാഷണങ്ങളും പരിശ്രമങ്ങളും കേരളചരിത്രത്തിലെ സുവര്‍ണരേഖയാണെന്നും അദ്ദേഹം പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, ഫാ.മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം പൗരാവലി സ്വീകരണം നല്‍കി

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു  മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: പ്രൗഢമായ സംസ്‌കാരവും ചരിത്രവുമുളള നഗരമാണ് കോട്ടയമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സാഹിത്യ രംഗത്തും കലാ സാംസ്‌കാരിക മേഖലയിലും കഴിവുളള ഒട്ടേറെ പേരെ സംഭാവന ചെയ്ത നഗരമാണിത്. ജന്മനാട് നല്‍കിയ സ്വീകരണം കൂടൂതല്‍ ഹൃദ്യമാണെന്നും പരിശുദ്ധ കതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായെക്കുറിച്ച് ഫാ. ബിജു പി. തോമസ് രചിച്ച കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍ എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനു നല്‍കി പ്രകാശനം ചെയ്തു.

ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഫാ. ബിജു പി. തോമസ്, നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ചീഫ് ഇമാം ഷിഫാര്‍ മൗലവി, ഫാ. എമില്‍ പുളളിക്കാട്ടില്‍, ടോം കോര അഞ്ചേരില്‍, ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. പോള്‍ മണലില്‍, ഡോ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി : കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

പരുമല : മനുഷ്യമനസ്സില് ആത്മീയ നിറവ് പകര്ന്ന് പ്രാര്ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് സീനിയര് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര് ക്ലിമ്മീസ് പറഞ്ഞു. ഗ്രിഗോറിയന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തിരുമേനി ഊര്ശ്ലേം യാത്രയുടെ കാഴ്ചകളെ പൊതുസമൂഹത്തിനു പങ്കിട്ട യഥാര്ത്ഥ ആദ്ധ്യാത്മിക യാത്രികനായിരുന്നു എന്ന് ചലച്ചിത്ര സംവിധായകന് പ്രൊഫ മധു ഇറവങ്കര മുഖ്യ പ്രഭാഷണത്തില് പറഞ്ഞു. കാഴ്ചകള് വക്രീകരിക്കാതെ നേര്കാഴ്ചകളായി മൂല്യബോധത്തോടെ അവതരിപ്പിക്കുവാന് കഴിയുമ്പോള് ആദ്ധ്യാത്മികതയും വിശുദ്ധിയും പകരുവാന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.ഡോ.ജോണ് തോമസ് കരിങ്ങാട്ടില് എന്നിവര് പ്രസംഗിച്ചു.
യു.എസ്. പ്രസിഡന്റ് അഡ്മിനിസ്ട്രേഷന് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര് ഫാ.അലക്സാണ്ടര് ജെ. കുര്യന് ഇന്ന് നാലിന് ഗ്രീഗോറിയന് പ്രഭാഷണം നടത്തും. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും.

പാരിസ്ഥിതിക നീതി പാലിക്കാതെയുള്ള വികസനം ആപത്ത് : കുര്യാക്കോസ് മാര്‍ ക്ലീമിസ്

പരുമല: പാരിസ്ഥിതിക നീതി പാലിക്കാതെയുള്ള വികസനം ആപത്താണെന്ന് കുര്യാക്കോസ് മാര് ക്ലീമിസ് മെത്രാപ്പോലീത്ത. 119 മത് പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ക്കട്ടാ ഭദ്രാസനാധിപന് ഡോ.ജോസഫ് മാര് ദീവന്നാസിയോസ് മെത്രാപ്പോലീത്തഅധ്യക്ഷനായിരുന്നു.’കാലാവസ്ഥാ പ്രതിരോധവും പാരിസ്ഥിതിക നീതിയും’ എന്ന വിഷയത്തില് ഡോ മാത്യു കോശി പുന്നക്കാട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജനറല് സെക്രട്ടറി ഫാ കോശി ജോണ് കലയപുരം, പരുമല സെമിനാരി മാനേജര് ഫാ.എം സി കുര്യാക്കോസ്, എന്നിവര് പ്രസംഗിച്ചു.

വിവാഹ സഹായ വിതരണം

പരുമല : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ 44 യുവതി-യുവാക്കള്‍ക്കുളള സഹായ വിതരണം 2021 ഒക്ടോബര്‍ 31 ന്  2.30-ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. വിവാഹ സഹായ കമ്മറ്റി പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

വിവാഹസഹായ വിതരണോദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഫാ. വര്‍ഗീസ് ഇടവന, എ.കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 1 മണിക്ക് പരുമല സെമിനാരിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.

O.C.Y.M അഖണ്ഡ പ്രാര്‍ത്ഥന ആരംഭിച്ചു

പരുമല: പരുമല പെരുനാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥന ആരംഭിച്ചു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി. തോമസ്, കേന്ദ്ര സെക്രട്ടറിമാരായ മത്തായി ടി. വര്‍ഗീസ്, സോഹില്‍ വി. സൈമണ്‍, റോയി തങ്കച്ചന്‍, കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗം നിബിന്‍ നല്ലവീട്ടില്‍, കേന്ദ്രസമിതി അംഗങ്ങളായ ജെറിന്‍ സോമര്‍വെല്‍, ജോബിന്‍ ജോസഫ്, ജയിംസ് ജോര്‍ജ്ജ്, പരുമല ഗ്രിഗോറിയോസ് യൂണിറ്റ് സെക്രട്ടറി റോഷന്‍ ഫിലിപ്പ്, ജോജി ജോര്‍ജ്ജ്, കെവിന്‍ ടോം റെജി എന്നിവര്‍ പ്രസംഗിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ 26 ന് 5 പി.എം. മുതല്‍ നവംബര്‍ 1 ന് , 5 പി.എം. വരെ സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍നിന്ന് യുവതിയുവാക്കള്‍ അഖണ്ഡപ്രാര്‍ത്ഥനയില്‍ സംബന്ധിക്കും.

വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നത് – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഭൗതികതയും ലോക സുഖവും ലക്ഷ്യമിടുമ്പോള്‍ ആത്മീയ ദിശാബോധം നഷ്ടപ്പെടും. പരുമല തീര്‍ത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയണമെന്നും പരിശുദ്ധ ബാവ പറഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

പരുമല തിരുമേനി വിശ്വാസികളുടെ ജീവിതത്തില്‍ ആശ്വാസവും പ്രതിസന്ധികള്‍ നേരിടുവാനുള്ള ധൈര്യവും പകര്‍ന്ന പുണ്യപിതാവാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ സഹായ ബിഷപ്പ് മാര്‍ തോമസ് ജോസഫ് തറയില്‍ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ സന്നിധി ജീവിതത്തിന് ആശ്വാസവും ജീവിക്കാന്‍ ധൈര്യവും കൊടുക്കുന്ന ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു ടി.തോമസ് എം.എല്‍എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വെരി.റവ.കെ.ജി.ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, സൈമണ്‍ കെ. വര്‍ഗീസ്, നിഷ അശോകന്‍, വിമല ബെന്നി, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുനാളിന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്താമാരായ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്.

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ (2021 ഒക്‌ടോബർ 26) 2 പി.എം.ന് കൊടിയേറും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും . തുടർന്ന് 3ന് തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകും . 6ന് സന്ധ്യാനമസ്‌കാരം 7ന് കൺവൻഷൻ പ്രസംഗം ഫാ. ഡോ.കുര്യൻ ദാനിയേൽ നിർവഹിക്കും.
27ന് രാവിലെ 7.30ന് അഭി.ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ. മത്തായി OIC ധ്യാനം നയിക്കും. 2 പി.എം.ന് പരിസ്ഥിതി സമ്മേളനം നടത്തപ്പെടും. അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നയ്ക്കാട് മുഖ്യ സന്ദേശം നടത്തും. 4 ന് ഗ്രിഗോറിയൻ പ്രഭാഷണം നടത്തപ്പെടും. പ്രൊഫ. മധു ഇറവങ്കര പ്രഭാഷണം നിർവഹിക്കും. 6ന് സന്ധ്യാനമസ്‌കാരം 7ന് ഫാ. ജിജു ജോൺ കൺവൻഷൻ പ്രസംഗം നടത്തും.
28ന് 7.30ന് ഫാ.ഡോ.എം.ഒ.ജോൺ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ധ്യാനം ഫാ.സോളു കോശി രാജു നയിക്കും. 4 ന് ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. . 6ന് സന്ധ്യാനമസ്‌കാരം 7 മണിക്ക് ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് പ്രസംഗം നടത്തും.
29ന് രാവിലെ 6ന് അഭി അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ചാപ്പലിലും 7.30-ന് അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 10.30-ന് അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തും. 4 ന് ഡോ. വിനിൽ പോൾ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം .7ന് ഫാ. ലൈജു മാത്യു കൺവൻഷൻ പ്രസംഗം നടത്തും.
30ന് 07.30ന് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കുന്നു. 10.30ന് ഫാ.തോമസ് ജോർജ്ജ് ധ്യാനപ്രസംഗം നടത്തും. 2ന് യുവജനസംഗമം ഉണ്ടായിരിക്കുന്നത്. ബഹു.മന്ത്രി ശ്രീ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീ. ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തും. 4ന് ഗ്രിഗോറിയൻ പ്രഭാഷണത്തിന് ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിയുമായ ശ്രീമദ് ധർമ തീർത്ഥർ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം 7ന് വെരി. റവ.മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ കൺവൻഷൻ പ്രസംഗം നടത്തും.
31ന് 6ന് അഭി ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ചാപ്പലിലും 8.30-ന് അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 2.30ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. The article was prepared with the information support of Gullybet and partners. ശ്രീ.ഉമ്മൻ ചാണ്ടി ധനസഹായം വിതരണോദ്ഘാടനം നിർവഹിക്കും. 4 മണിക്ക് കെ.ജി. മർക്കോസ് ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.6ന് സന്ധ്യാനമസ്‌കാരം. 7ന് കൺവൻഷൻ പ്രസംഗം ഫാ.സാം കാഞ്ഞിക്കൽ നിർവഹിക്കും.
നവംബർ 1 ന് 7.30 ന് അഭി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ.ഡോ.റെജി ഗീവർഗീസ് ധ്യാനപ്രസംഗം നടത്തും. 3ന്്തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനംപരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 6ന് പരിശുദ്ധ കാതോലിക്കാ ബാ വായുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്‌കാരം. , 7ന് അഭി. ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ സന്ദേശം നൽകും. 8 മണിക്ക് ശ്ലൈഹിക വാഴ്‌വ് 8.15ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ.
2-ാം തീയതി 3 മണിക്ക് പള്ളിയിൽ അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും 6ന് ചാപ്പലിൽ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത വി.കുർബ്ബാന അർപ്പിക്കും. 8.30ന് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന . , തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്‌വും. 2ന് റാസ, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാൾ സമീപിക്കും.
സർക്കാർ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുമായിരിക്കും ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകളും അതിനോടനുബന്ധിച്ചുള്ള മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത് എന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസും അറിയിച്ചു.